Shukra Rashi Parivartan 2022 June: ജ്യോതിഷത്തിൽ ശുക്രനെ സന്തോഷം, തേജസ്സ്, ഐശ്വര്യം, ആസ്വാദനം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ശുക്രൻ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറുന്നതിനെയാണ് ശുക്ര രാശി പരിവർത്തനം എന്ന് പറയുന്നത്. ജാതകത്തിൽ ശുക്രൻ ഉയർന്ന സ്ഥാനത്ത് ആണെങ്കിൽ ആ വ്യക്തിക്ക് ശുഭഫലങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം. ഇത്തവണ ജൂൺ 18 ന് അതായത് ഇന്ന് ശുക്രൻ സ്വന്തം രാശിയായ ഇടവത്തിൽ പ്രവേശിക്കും. ശുക്രന്റെ ഈ സംക്രമണം പല രാശിക്കാരുടെയും ഭാഗ്യം തെളിയിക്കും.
Also Read: Saturday Remedies: ശനിയാഴ്‌ച ഈ സാധനം വിളക്കിൽ വെക്കൂ, ഭാഗ്യം ഉണരും!
മേടം (Aries): ജൂൺ 18 ന് അതായത് ഇന്ന് ശുക്രൻഇടവ രാശിയിൽ പ്രവേശിക്കുകയും ജൂലൈ 13 വരെ ഇവിടെ തുടരുകയും ചെയ്യും. അതിന്റെ പ്രഭാവം മേടം രാശിക്കാർക്ക് ജീവിതത്തിൽ ശുഭകരമായിരിക്കും. ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വിജയവും ധനലാഭവും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും.
ഇടവം (Taurus): ഇടവം രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 18 മുതൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യത. ജോലി അന്വേഷിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും.
Also Read: ജൂൺ 18 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ധന വർധനവും
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ശുക്രസംക്രമണം ജീവിതത്തിൽ സന്തോഷം നൽകും. ശുക്രന്റെ സ്ഥാനമാറ്റം നിങ്ങൾക്ക് കരിയറിൽ സ്ഥാനക്കയറ്റം നൽകും. വ്യാപാരികൾക്കും ലാഭമുണ്ടാകും.
ചിങ്ങം (Leo): ശുക്രസംക്രമണം ചിങ്ങം രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം നൽകും. ദീര് ഘകാലമായി ജോലി അന്വേഷിക്കുന്നവർക്ക് ശുഭവാർത്ത ലഭിക്കും. ജോലിയിൽ പ്രമോഷൻ ലഭിക്കും. നിങ്ങൾക്ക് കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും.
Also Read: രാജവെമ്പാലയുടെ സമീപം ക്യാമറയുമായി പെൺകുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
കന്നി (Virgo): കന്നിരാശിക്കാർക്ക് പുതിയ ജോലിയുടെ ഓഫർ ലഭിക്കും. വരുമാനം വർധിക്കാനുള്ള സാധ്യതയും പൂർവിക സ്വത്തുക്കളുടെ ഗുണവും ഈ സമയം ഈ രാശിക്കാർക്ക് ലഭിക്കും. കോടതി വ്യവഹാരങ്ങളിൽ വിജയം ലഭിച്ചേക്കും. സന്താനങ്ങളുടെ ഭാഗത്തുനിന്നും നല്ല വാർത്തകൾ ലഭിക്കും.
വൃശ്ചികം (Scorpio): ശുക്രന്റെ ഈ രാശിമാറ്റം വൃശ്ചിക രാശിക്കാർക്ക് ഗുണമുണ്ടാക്കും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. വരുമാന വർദ്ധനവിന് സാധ്യത. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവർക്ക് വിജയം ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.