ഒക്ടോബർ 23 ന് 'ശനി'യുടെ ചലനത്തിൽ മാറ്റം; ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ആശ്വാസം!

Shani Margi October 2022: ഒക്ടോബർ 23 ന് ശനി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും.  ഇത് ഏഴര ശനിയും കണ്ടക ശനിയും അഭിമുഖീകരിക്കുന്ന ഈ 5 രാശിക്കാർക്ക് ആശ്വാസം നൽകും. ഇവർക്ക് ഈ സമയം വൻ ധനലാഭമുണ്ടാകും.

Written by - Ajitha Kumari | Last Updated : Oct 21, 2022, 01:04 PM IST
  • ഒക്ടോബർ 23 ന് ശനി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും
  • ഏഴര ശനിയും കണ്ടക ശനിയും അഭിമുഖീകരിക്കുന്ന 5 രാശിക്കാർക്ക് ആശ്വാസം
ഒക്ടോബർ 23 ന് 'ശനി'യുടെ ചലനത്തിൽ മാറ്റം;  ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ആശ്വാസം!

Shani Margi: ജ്യോതിഷമനുസരിച്ച് നീതിയുടെ ദേവനായി അറിയപ്പെടുന്ന  ശനി ഒക്ടോബർ 23 ന് മകര രാശിയിൽ നേർരേഖയിൽ സഞ്ചരിക്കും. ശനിയുടെ ഈ പാതമാറ്റം ധന്തേരസ് ദിനത്തിലാണ് തുടങ്ങുന്നത്. 2023 ജനുവരി 17 വരെ ഇത് തുടരും.  കൂടാതെ ഈ സമയത്ത് ശനി ചൊവ്വയുടെ നക്ഷത്രമായ അവിട്ടം നക്ഷത്രത്തിൽ തുടരും. ശനിയും ചൊവ്വയും പരസ്പരം ശത്രുക്കളാണ്. ഇത്തരത്തിൽ ശനിയുടെയും ചൊവ്വയുടെയും അശുഭ യോഗവുമുണ്ടാകും. ഇത് എല്ലാ രാശിക്കാരേയും പലരീതിയിൽ ബാധിക്കും. ശനിയുടെ ഈ പാതമാറ്റം കാരണം ഏഴര ശനിയും കണ്ടക ശനിയും അഭിമുഖീകരിക്കുന്ന ഈ 5 രാശിക്കാർക്ക് വൻ ആശ്വാസം ലഭിക്കും.  ശനിയുടെ മഹാദശയിൽ വക്രഗതിയിലുള്ള സഞ്ചാരം വളരെയധികം കുഴപ്പങ്ങൾ സൃഷ്ടിക്കും.

Also Read: Shukra Gochar 2022: ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യയോഗം; ഈ 5 രാശിക്കാർക്ക് അടിപൊളി സമയം

മകരം (Capricorn): ശനി മകരം രാശിയിൽ തന്നെയാണ് പാത മാറുന്നത്. ഇപ്പോൾ മകരം രാശിക്കാർക്ക് ഏഴര ശനി നടക്കുകയാണ്.  ഇവർക്ക് ശനിയുടെ നേർരേഖയിലൂടെയുള്ള പാത മാറ്റം വലിയ ആശ്വാസം നൽകും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. പണം ലഭിക്കും ഇതിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറും. എങ്കിലും ശനിയെ ആരാധിക്കുന്നത് തുടരുക.  അത് നിങ്ങൾക്ക് നല്ല ഫലം നൽകും. 

കുംഭം (Aquarius):  കുംഭം രാശിക്കാർക്കും ഏഴര ശനിയാണ്. അതുകൊണ്ടുതന്നെ ശനിയുടെ ഈ പാതമാറ്റം ഇവരുടെ പ്രശ്നങ്ങൾ തരണം ചെയ്യാൻ സഹായിക്കും. അവർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാകും. വരുമാനം മെച്ചപ്പെടും. 

Also Read: 20 കാരിയായ തന്റെ വധുവിനെ കണ്ട് സന്തോഷിക്കുന്ന 70 കാരൻ..! വീഡിയോ വൈറൽ

ധനു (Sagittarius):  ഈ സമയം ധനുരാശിക്കാരും ഏഴരശനിയുടെ പിടിയിലാണ്. ഒക്‌ടോബർ 23 മുതലുള്ള ശനിയുടെ നേരിട്ടുള്ള സഞ്ചാരം ഇവർക്കും ഏറെ ആശ്വാസം നൽകും. ജോലിയിൽ മുടങ്ങിക്കിടന്ന പ്രമോഷൻ ലഭിക്കാൻ സാധ്യത. ജോലിയിൽ വിജയമുണ്ടാകും.  കുടുംബത്തിൽ സന്തോഷം ഉണ്ടാകും.

മിഥുനം (Gemini):  ഈ സമയത്ത് മിഥുന രാശിക്കാർ കണ്ടക ശനിയുടെ പിടിയിലാണ്.  അതുകൊണ്ടുതന്നെ ശനിയുടെ നേരിട്ടുള്ള സഞ്ചാരം മിഥുന രാശിക്കാർക്ക് വലിയ ആശ്വാസം നൽകും. കരിയറിൽ പുതിയ അവസരങ്ങൾ വന്നുചേരും. വൻ നേട്ടങ്ങൾ കൈവരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും ഒപ്പം ധഗുണവും.  

Also Read: വെള്ള നിറത്തിലുള്ള രാജവെമ്പാലയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

തുലാം (Libra):  തുലാം രാശിക്കാർക്കും കണ്ടകശനിയുടെ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ശനിയുടെ ഈ പാതമാറ്റം ഈ  രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും. വരുമാനം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. ഏത് വലിയ ജോലിയും കുടുംബാംഗങ്ങളുടെ സഹായത്തോടെ പൂർത്തിയാക്കും. പ്രതീക്ഷിക്കാത്തിടത്തു നിന്നും ധനാഗമം ഉണ്ടാകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News