Lord Shani Blessings: ശനിയാഴ്ച രാവിലെ ഈ കാര്യങ്ങൾ കാണുന്നത് നല്ലത്, ശനിയുടെ അനുഗ്രഹം ധാരാളം ഐശ്വര്യം നൽകുന്നു!

Shani Dev: ശനിയാഴ്ച ശനിദേവനെ ആരാധിക്കുന്നതും, ശനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദാനം ചെയ്യുന്നതും വലിയ നേട്ടങ്ങൾ നൽകും. ശനിയാഴ്ച രാവിലെ ചില വിശേഷ കാര്യങ്ങൾ കണ്ടാൽ അത് ശനികൃപയുടെ ലക്ഷണമാണ്.

Written by - Ajitha Kumari | Last Updated : Jun 9, 2023, 10:27 PM IST
  • ശനിയാഴ്ച രാവിലെ ഈ കാര്യങ്ങൾ കാണുന്നത് നല്ലത്
  • ശനിയാഴ്ച രാവിലെ ചില വിശേഷ കാര്യങ്ങൾ കണ്ടാൽ അത് ശനികൃപയുടെ ലക്ഷണമാണ്
Lord Shani Blessings: ശനിയാഴ്ച രാവിലെ ഈ കാര്യങ്ങൾ കാണുന്നത് നല്ലത്, ശനിയുടെ  അനുഗ്രഹം ധാരാളം ഐശ്വര്യം നൽകുന്നു!

Shani Shubh Lakshan: ഹിന്ദുമതത്തിൽ ആഴ്ചയിലെ എല്ലാ ദിവസവും ഒന്നോ അല്ലെങ്കിൽ അതിൽ കൂടുതലോ ദൈവങ്ങൾക്കായി  സമർപ്പിച്ചിട്ടുണ്ട്.  അതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച ശനി ദേവനായി സമർപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച ശനിദേവനെ ആരാധിക്കുന്നതും, കടുകെണ്ണ ഉപയോഗിച്ച് വിളക്ക് വയ്ക്കുന്നതും ശനിയുമായി ബന്ധപ്പെട്ട സാധനങ്ങൾ ദാനം ചെയ്യുന്നതും വലിയ നേട്ടങ്ങൾ നൽകും. ശനി ദേവനെ പ്രീതിപ്പെടുത്താൻ ഏറ്റവും നല്ല ദിവസമായിട്ടാണ് ശനിയാഴ്ചയെ കണക്കാക്കുന്നത്. നീതിയുടെ ദേവനായ ശനിയെക്കുറിച്ചുള്ള ഭയം എല്ലാവരുടേയും മനസിലുണ്ടാകും.  എന്നാൽ ശനിയുടെ കൃപയുള്ളവർക്ക് ജീവിതത്തിൽ ഒന്നിനേയും പേടിക്കേണ്ട.  ശനിയുടെ കൃപ അറിയാൻ കഴിയുന്ന ചില പ്രത്യേക കാര്യങ്ങൾ മതഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. അതെന്താണെന്ന് അറിയാം...

Also Read: Brahma Yoga: ബ്രഹ്മ യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ സാമ്പത്തിക നേട്ടങ്ങളും അഭിവൃദ്ധിയും!

ശനിയുടെ കൃപയാൽ നമ്മുടെ ജീവിതം സന്തോഷത്താൽ നിറയും. ഇതിലൂടെ അവർക്ക് അമിതമായ പണം, ഉയർന്ന സ്ഥാനം, സ്ഥാനമാനങ്ങൾ, നല്ല ആരോഗ്യം എന്നിവ ലഭിക്കും. ശനിയുടെ അനുഗ്രഹത്തിന് മുമ്പും ചില അടയാളങ്ങൾ നമ്മെ കാണിച്ചു തരാറുണ്ട്.  ശനിയാഴ്ച രാവിലെ ചില പ്രത്യേക കാര്യങ്ങൾ കണ്ടാൽ അത് ശനി നമ്മിൽ സന്തുഷ്ടനാണ് എന്നതിന്റെ ലക്ഷണങ്ങളാണെന്നാണ് മതഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളത്.

-ശനിയാഴ്ച രാവിലെ ഒരു റോഡ് തൂപ്പുകാരൻ തൂത്തുവാരുന്നത് കണ്ടാൽ അത് വളരെ ഐശ്വര്യമാണ്.  ചില സുപ്രധാന ജോലികളിൽ നിങ്ങൾക്ക് അന്നേ ദിവസം വിജയം ലഭിക്കും. അല്ലെങ്കിൽ നിങ്ങൾക്ക് മറ്റെന്തോ വലിയ നേട്ടങ്ങൾ കൈവരിക്കും. കഴിയുമെങ്കിൽ നിങ്ങളുടെ കഴിവിനനുസരിച്ച് സ്വീപ്പർക്ക് എന്തെങ്കിലും കൊടുക്കുക.

Also Read: Mavelikkara Murder: മാവേലിക്കരയിൽ ആറുവയസുകാരിയായ മകളെ വെട്ടിക്കൊന്ന ശ്രീമഹേഷ് മൂന്നുപേരെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു

- ശനിയാഴ്ച രാവിലെ ഒരു യാചകനോ ദരിദ്രനോ നിങ്ങളുടെ വീട്ടുവാതിൽക്കൽ വന്നാൽ അവനെ വെറുംകൈയോടെ തിരികെ അയക്കരുത്. എന്തെങ്കിലും കൊടുക്കുന്നത് നല്ലതാണ്. ഇതിൽ സന്തുഷ്ടനായ ശനി വളരെയധികം സന്തോഷവും ഐശ്വര്യവും സമ്പത്തും നൽകും.

-ശനിയുടെ വാഹനമായാണ് കറുത്ത നായയെ കണക്കാക്കുന്നത്. ശനിയാഴ്ച രാവിലെ നിങ്ങൾ ഒരു കറുത്ത നായയെ കണ്ടാൽ, നിങ്ങൾക്ക് ഒരു നല്ല വാർത്ത ലഭിക്കാൻ പോകുന്നുവെന്ന് മനസിലാക്കുക. നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകും. നായയ്ക്ക് കഴിക്കാൻ നെയ്യ് ചേർത്ത റൊട്ടി കഴിക്കാൻ കൊടുക്കുന്നത് ശനിദേവന്റെ അനുഗ്രഹം ഉണ്ടാകുന്നതിന് സഹായിക്കും.

Also Read: Shani Chandra Yuti 2023: ശനി-ചന്ദ്ര സംയോഗം സൃഷ്ടിക്കും വിഷയോഗം; ഈ 3 രാശിക്കാർ സൂക്ഷിക്കുക!

-ശനിയാഴ്ച കറുത്ത കാക്കയെ കാണുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ വീട്ടിൽ വന്ന് കറുത്ത കാക്ക കരയുന്നുണ്ടെങ്കിൽ അതും ശനിയുടെ പ്രത്യേക കൃപയുടെ ലക്ഷണമാണ്. ഈ സാഹചര്യത്തിൽ തീർച്ചയായും കാക്കകൾക്ക് റൊട്ടിയോ ഭക്ഷണമോ കൊടുക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News