Sankashti Chaturthi 2023: സങ്കഷ്ടി ചതുർത്ഥിയിൽ ഗണപതിയെ പൂജിക്കാം; ലഭിക്കും അത്ഭുത ഗുണങ്ങൾ

Sankashti Chaturthi 2023: ഈ ദിവസം ഉപവാസം അനുഷ്ഠിക്കുന്നതിലൂടെ  ജീവിതത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന എല്ലാ പ്രശ്‍നങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയുമെന്നും വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്.

Written by - Kaveri KS | Last Updated : Feb 9, 2023, 01:21 PM IST
  • ഈ വർഷം, ഇന്ന്, ഫെബ്രുവരി 9 നാണ് സങ്കഷ്ടി ചതുർത്ഥി ആചരിക്കുന്നത്.
  • ഈ ദിവസം ഗണപതിയെ പൂജിച്ചാൽ ഒരുപാട് ഗുണഫലങ്ങൾ ഉണ്ടാകുമെന്നും, ഗണപതിയുടെ അനുഗ്രഹം ലഭിക്കുമെന്നുമാണ് വിശ്വാസം.
  • കൂടാതെ ഈ ദിവസം ഉപവാസം അനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന എല്ലാ പ്രശ്‍നങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയുമെന്നും വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്.
Sankashti Chaturthi 2023: സങ്കഷ്ടി ചതുർത്ഥിയിൽ ഗണപതിയെ പൂജിക്കാം; ലഭിക്കും അത്ഭുത ഗുണങ്ങൾ

നമ്മുടെ രാജ്യത്ത്  വളരെ ഭക്തിയോടെ ആചരിക്കുന്ന ദിനങ്ങളിൽ ഒന്നാണ് സങ്കഷ്ടി ചതുർത്ഥി. ഈ വർഷം, ഇന്ന്, ഫെബ്രുവരി 9 നാണ് സങ്കഷ്ടി ചതുർത്ഥി ആചരിക്കുന്നത്. ഈ ദിവസം ഗണപതിയെ പൂജിച്ചാൽ ഒരുപാട് ഗുണഫലങ്ങൾ ഉണ്ടാകുമെന്നും, ഗണപതിയുടെ അനുഗ്രഹം ലഭിക്കുമെന്നുമാണ് വിശ്വാസം. കൂടാതെ ഈ ദിവസം ഉപവാസം അനുഷ്ഠിക്കുന്നതിലൂടെ  ജീവിതത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന എല്ലാ പ്രശ്‍നങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയുമെന്നും വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്.

വിശ്വാസങ്ങൾ അനുസരിച്ച് ഏത് ശുഭകാര്യവും ചെയ്യാൻ ആരംഭിക്കുന്നതിന് മുമ്പ് ആദ്യം ഗണപതി ഭഗവാനെ പൂജിക്കണം. ഗണപതിയുടെ ഓംകാര രൂപത്തെ മനസ്സിൽ ആവാഹിച്ച് കൊണ്ട പൂജ നടത്തുകയും പ്രാർഥിക്കുകയും ചെയ്യതാൽ യാതൊരു തരത്തിലുള്ള പ്രശ്‍നങ്ങളും ഉണ്ടാകില്ലെന്നാണ് വിശ്വാസം. ഇന്നും ഗണേശ് ചതുർത്ഥി ദിനത്തിൽ പലരും വ്രതം എടുക്കുകയും, പൂജകൾ നടത്തുകയും ചെയ്യാറുണ്ട്. സങ്കഷ്ടി ചതുർത്ഥിയിൽ വ്രതം എടുത്താൽ ജീവിതത്തിൽ ഐശ്വര്യങ്ങളും നിറയുമെന്നും ധനം യഥേഷ്ടം ലഭിക്കുമെന്നുമാണ് വിശ്വാസം.

 ഇന്ന് രാവിലെ ആറര മണി മുതൽ തന്നെ സങ്കഷ്ടി ചതുർത്ഥി ആരംഭിച്ച് കഴിഞ്ഞു. എന്നാൽ ഇന്ന് രാത്രി ചന്ദ്രോദയ സമയമായി 8.45 മുതൽ നാളെ, ഫെബ്രുവരി 10 രാവിലെ 7.58 വരെയാണ് പൂജയ്ക്ക് ഏറ്റവും ഉത്തമമായ സമയം. ഈ സമയം നിങ്ങൾ പൂജ ചെയ്താൽ ആവശ്യപ്പെടുന്നത് എന്തും നിങ്ങളിലേക്ക് എത്തി ചേരുമെന്നാണ് വിശ്വാസം.  കൂടാതെ ഗണപതിയെ പ്രീതി പെടുത്താൻ മന്ത്രങ്ങൾ ജപിക്കുന്നതും ഏറെ ഗുണകരമാണ്.

ഗണപതിയെ പൂജിക്കേണ്ടത് എങ്ങനെ?

അതിരാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് കുളിക്കണം. ശേഷം അമ്പലത്തിൽ പോയി ഗണപതിയെ പൂജിച്ച് അഭിഷേകം നടത്തണം. കൂടാതെ പഴങ്ങൾ, പൂക്കൾ, വസ്ത്രങ്ങൾ, എണ്ണ, മധുരപലഹാരങ്ങൾ, ശർക്കര തുടങ്ങിയവയെല്ലാം തന്നെ ഗണപതി ഭഗവാന് അർപ്പിക്കണം. ശേഷം 1100 തവണ ഗണപതി സ്തോത്രം ഉരുവിടുക. സങ്കഷ്ടി ചതുർത്ഥി വ്രതം എടുക്കുമ്പോൾ പഴങ്ങൾ മാത്രമേ കഴിക്കാൻ പാടുള്ളൂ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News