Safala Ekadashi 2022: വിശ്വാസമനുസരിച്ച് ഈ ദിവസം മഹാവിഷ്ണുവിനേയും ലക്ഷ്മി ദേവിയേയും ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുകയും ഒപ്പം സങ്കടങ്ങളില്‍ നിന്നും മുക്തി ലഭിക്കുകയും ചെയ്യുമെന്നാണ്. ഈ ദിവസം വ്രതമെടുക്കുന്നവർക്ക് മഹാവിഷ്ണുവിന്റെ അനുഗ്രഹം ഉണ്ടാകും. സഫല ഏകാദശി എങ്ങനെ ആരാധിക്കുമെന്നും അതിന്റെ ശുഭമുഹൂര്‍ത്തവും അറിയാം. പഞ്ചാംഗ പ്രകാരം പൗഷ കൃഷ്ണ പക്ഷത്തിന്റെ ഏകാദശി തിഥി ഇന്ന് അതായത് ഡിസംബര്‍ 19 ന് പുലര്‍ച്ചെ 03.32 ന് ആരംഭിച്ച് നാളെ അതായത് ഡിസംബർ 20 ന് പുലര്‍ച്ചെ 02.32 ന് അവസാനിക്കും. സഫല ഏകാദശി ദിനത്തില്‍ വ്രതമനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തില്‍ ഭാഗ്യം ലഭിക്കും. പൂര്‍ണ്ണമായ ഭക്തിയോടും ഹൃദയത്തോടും കൂടി വിഷ്ണുവിനെ ആരാധിക്കുകയും ഈ ദിവസം ഉപവസിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്ക് എല്ലാ പ്രവൃത്തികളിലും വൻ വിജയം ലഭിക്കും.
Also Read: ശനി സൃഷ്ടിക്കും വിപരീത രാജയോഗം: ഈ 4 രാശിക്കാർക്ക് ലഭിക്കും സര്‍വ്വൈശ്വര്യവും ലോട്ടറി ഭാഗ്യവും
സഫല ഏകാദശി നാളില്‍ രാവിലെ കുളി കഴിഞ്ഞ് മഹാവിഷ്ണുവിനെ ആരാധിച്ച ശേഷം പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുക. ശേഷം സഫല ഏകാദശിയുടെ കഥ കേള്‍ക്കുകയോ പാരായണം ചെയ്യുകയോ ചെയ്ത് ഭഗവാന് ദീപവും കര്‍പ്പൂരവും കൊണ്ട് ആരതി ഉഴിഞ്ഞു പ്രസാദം എല്ലാവര്ക്കും കൊടുക്കുക. തുളസിമാല കൊണ്ട് 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന മന്ത്രം പരമാവധി ജപിക്കുക. സഫല ഏകാദശിയില്‍ മഹാവിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയെക്കൂടി ആരാധിക്കുന്നത് ഐശ്വര്യമുണ്ടാക്കും. ഏകാദശി നാളില്‍ അരി ഭക്ഷണം നിഷിദ്ധമാണെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. ഏകാദശി നാളില്‍ ചോറ് കഴിച്ചാല്‍ അടുത്ത ജന്മം ഇഴജന്തുവായി ജനിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഈ ദിവസം അബദ്ധത്തില്‍ പോലും അരിയാഹാരം പാടില്ലയെന്നു പറയുന്നത്.
Also Read: Lucky Zodiac Signs 2023: ഇവരാണ് 2023 ലെ ഏറ്റവും ഭാഗ്യമുള്ള രാശികൾ, പുതുവർഷത്തിൽ വൻ ധനാഭിവൃദ്ധി!
കൂടാതെ ഈ ദിവസം ഉള്ളിയും വെളുത്തുള്ളിയും അരുത്. ഏകാദശി നാളില്‍ വിഷ്ണുവിനെ ആരാധിക്കുന്നതോടൊപ്പം നിങ്ങളുടെ ഭക്ഷണരീതികളും പെരുമാറ്റവും സാത്വികമായിരിക്കണം. അതായത് ഈ ദിവസം നിങ്ങൾ ബ്രഹ്‌മചര്യം പാലിക്കണമെന്നർത്ഥം. ഏകാദശിയുടെ ഗുണം ലഭിക്കാന്‍ ഈ ദിവസം നിങ്ങൾ പരുഷമായ വാക്കുകള്‍ ഉപയോഗിക്കരുത്. ഏകാദശി ദിനത്തില്‍ അതിരാവിലെ എഴുന്നേല്‍ക്കുന്നത് ശുഭകരം അതുപോലെ വൈകുന്നേരം ഉറങ്ങാനും പാടില്ല.
Also Read: ഈ സ്പെഷ്യൽ ചായ കുടിക്കുന്നതിലൂടെ നിങ്ങളുടെ വയറിലെ കൊഴുപ്പ് പമ്പ കടക്കും!
സഫല ഏകാദശി ദിനത്തില്‍ ദാനം ചെയ്യുന്നത് പുണ്യഫലങ്ങള്‍ ലഭിക്കാൻ സഹായിക്കും. ഏകാദശി ദിവസം ഗംഗയില്‍ കുളിക്കാൻ കഴിഞ്ഞാൽ അത്യുത്തമം. ഏകാദശി നാളില്‍ കുങ്കുമം, വാഴപ്പഴം, മഞ്ഞള്‍ എന്നിവ ദാനം ചെയ്യുന്നത് ഉത്തമം. ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തര്‍ക്ക് സമ്പത്ത്, ബഹുമാനം, സന്താനഭാഗ്യം, ആഗ്രഹസാഫല്യം എന്നിവ കൈവരും മാത്രമല്ല ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുമെന്നും വിശ്വാസമുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...