Sabarimala: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കും

Sabarimala Temple: ചിത്തിര ആട്ടവിശേഷ ദിവസമായ നാളെ പുലർച്ചെ അഞ്ചിന് നിർമാല്യവും പതിവ് അഭിഷേകങ്ങളും നടക്കും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ മഹാഗണപതി ഹോമം 7:30 ന് ഉഷപൂജ, ഉദയാസ്ഥമന പൂജ, ഉച്ചപൂജ എന്നിവയ്ക്ക് ശേഷം ഒറുമണിയോടെ നടയടക്കും.

Written by - Ajitha Kumari | Last Updated : Nov 10, 2023, 08:27 AM IST
  • ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കും
  • വൈകുന്നേരം 5 മണിക്കാണ് നട തുറക്കുക
  • മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിയിക്കും
Sabarimala: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കും.  വൈകുന്നേരം 5 മണിക്കാണ് നട തുറക്കുക. മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിയിക്കും. നാളെയാണ് ആട്ട ചിത്തിര പൂജകൾ. 

Also Read: കളമശേരി സ്‌ഫോടന കേസ്: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ തെളിവെടുപ്പ് ഇന്നും തുടരും

ചിത്തിര ആട്ടവിശേഷ ദിവസമായ നാളെ പുലർച്ചെ അഞ്ചിന് നിർമാല്യവും പതിവ് അഭിഷേകങ്ങളും നടക്കും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ മഹാഗണപതി ഹോമം 7:30 ന് ഉഷപൂജ, ഉദയാസ്ഥമന പൂജ, ഉച്ചപൂജ എന്നിവയ്ക്ക് ശേഷം ഒറുമണിയോടെ നടയടക്കും.

Also Read: 59 വർഷങ്ങൾക്ക് ശേഷം ധന്തേരസിൽ അപൂർവ സംയോഗം; ഈ രാശിക്കാരുടെ ഭാഗ്യം ഇന്നുമുതൽ തെളിയും!

ശേഷം വൈകിട്ട് അഞ്ചിന് നട തുറന്ന് 6:30 ന് പൂജയോടുകൂടി ദീപാരാധന നടക്കും. 6:45 ന് പടിപൂജയും നടക്കും. പൂജകൾക്ക് തന്ത്രി മഹേഷ് മോഹനര് മുഖ്യ കാർമ്മികത്വം വഹിക്കും. പൂജകൾ പൂർത്തിയാക്കി രാത്രി 10 ന് ഹരിവരാസനം ചൊല്ലി നട അടക്കും.  ശേഷം മണ്ഡല ഉത്സവത്തിനായി ഈ മാസം 16 ന് വൈകുന്നേരം ശബരിമല നട വീണ്ടും തുറക്കും.

Also Read: ലക്ഷ്മി ദേവിയുടെ കൃപ എപ്പോഴുമുള്ള രാശിക്കാരാണിവർ, നൽകും വൻ സമ്പൽസമൃദ്ധി!

തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ശബരിമലയിൽ ചിത്തിര ആട്ടത്തിരുനാൾ ആഘോഷിക്കുന്നത്. ചിത്തിര ആട്ട വിശേഷവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി പമ്പയിലേക്ക് മുൻകൂട്ടി സീറ്റ് ബുക്കു ചെയ്യുന്നതിനുള്ള സൗകര്യം തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, പുനലൂർ, എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകളുണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News