Navratri Money Remedies: സമ്പന്നരാകണോ നവരാത്രിയിൽ 9 ദിവസം ഇക്കാര്യം ചെയ്യുക, ഭാഗ്യം തെളിയും

Navratri Money Remedies: നവരാത്രി (Navratri) സമയം വളരെ ശുഭകരമാണ്. ആഗ്രഹങ്ങൾ നേടാനും അവ നിറവേറാനും വേണ്ടി  ദുർഗാദേവിയോട് പ്രാർത്ഥിക്കാൻ പറ്റിയ സമയമാണ്.  അതിനായി 9 ദിവസത്തേക്ക് ഇക്കാര്യങ്ങൾ നിങ്ങൾ തീർച്ചയായും ചെയ്യണം.   

Written by - Ajitha Kumari | Last Updated : Oct 5, 2021, 01:04 PM IST
  • നവരാത്രിയിൽ 5 കാര്യങ്ങൾ ചെയ്യുക
  • അപാരമായ സമ്പത്ത് വർഷിക്കും
  • പൂർണ്ണഹൃദയത്തോടെ അമ്മയെ ആരാധിക്കുക
Navratri Money Remedies: സമ്പന്നരാകണോ നവരാത്രിയിൽ 9 ദിവസം ഇക്കാര്യം ചെയ്യുക, ഭാഗ്യം തെളിയും

Navratri Money Remedies: ധനികനാകുക ജീവിതത്തിൽ എല്ലാ സുഖസൗകര്യങ്ങളും നേടുക എന്നത് ഓരോ വ്യക്തിയുടെയും ആഗ്രഹമാണ് എന്നതിൽ സംശയമില്ല.

ഇതിനായി കഠിനാധ്വാനത്തിന്റെയും ബുദ്ധിയുടെയും ഉപയോഗത്തോടൊപ്പം ദൈവത്തിന്റെ കൃപ ലഭിക്കേണ്ടത് വളരെ പ്രധാനമാണ്. 

ഇതിനായി നവരാത്രി (Navratri) മഹോത്സവം വളരെ നല്ലതായി കണക്കാക്കപ്പെടുന്നു.  കാരണം ഈ സമയത്ത് ദുർഗാദേവി (Maa Durga) ഭൂമിയിലേക്ക് വരുമെന്നാണ് വിശ്വാസം. 

Also Read: Tuesday Tips: ചൊവ്വാഴ്ച ഇക്കാര്യങ്ങൾ ചെയ്യരുത്, വലിയ നഷ്ടം ഉണ്ടാകും 

അതുകൊണ്ടുതന്നെ ഈ സമയത്ത് ദുർഗാദേവിയെ ആരാധിക്കുകയും പ്രീതിപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്താൽ അപാരമായ സമ്പത്ത് നേടാനാകും എന്നാണ് വിശ്വാസം. 

നിങ്ങളും സമ്പന്നനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒക്ടോബർ 7 മുതൽ 9 ദിവസം ഈ പരിഹാരങ്ങൾ  (Remedies) ചെയ്യുക.

നവരാത്രിയിൽ സമ്പന്നരാകാൻ ഈ വഴികൾ ചെയ്യുക (Do these ways to get rich in Navratri)

വാതിൽക്കൽ രംഗോലി ഉണ്ടാക്കുക (Make Rangoli at the door) : 

പതിവുപോലെയാണെങ്കിലും നവരാത്രിയിലെ എല്ലാ ദിവസവും രാവിലെ നിങ്ങളുടെ വാതിൽക്കൽ രംഗോലി ഉണ്ടാക്കുക. ഇത് ദേവിയെ സ്വാഗതം ചെയ്യുന്നതിന്റെ പ്രതീകമാണ്.

Also Read: Horoscope 05 October: ഈ 4 രാശികളുടെ ജീവിതത്തിൽ ഇന്ന് ടെൻഷൻ ഉണ്ടാകും, അത് ഒഴിവാക്കണമെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക 

വാതിലിൽ ഒരു സ്വസ്തിക ഉണ്ടാക്കുക (Make a swastika on the door): 

സ്വസ്തികയുടെ അടയാളം സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്. നവരാത്രി സമയത്ത്, എല്ലാ ദിവസവും നിങ്ങളുടെ പ്രധാന കവാടത്തിൽ മഞ്ഞൾ അല്ലെങ്കിൽ കുങ്കം ഉപയോഗിച്ച് ഒരു സ്വസ്തിക ചിഹ്നം ഉണ്ടാക്കുക.

ദുർഗ്ഗ മന്ത്രം ജപിക്കുക (Chant Durga Mantra): 

നവരാത്രിയിൽ പരമാവധി സമയം ദുർഗ്ഗാദേവിയെ ആരാധിക്കുന്നതിലൂടെ ദേവി സന്തോഷിക്കുന്നു, അതിനാൽ കഴിയുന്നത്ര ദുർഗ്ഗാമന്ത്രം ജപിക്കാൻ ശ്രമിക്കുക.

Also Read: Astrology: ഈ 3 രാശികൾ സന്തോഷത്തോടെ ജീവിതം ആസ്വദിക്കുന്നു, നിങ്ങളും ഇതിലുണ്ടോ?

പെൺകുട്ടികൾക്ക് സമ്മാനങ്ങൾ നൽകി അനുഗ്രഹങ്ങൾ സ്വീകരിക്കുക (Take blessings by giving gifts to girls): 

കൊറോണ പകർച്ചവ്യാധി കാരണം ഈ വർഷം പെൺകുട്ടികളെ പൂജിക്കുന്നതും അവർക്ക് ഭക്ഷണം നൽകുന്നതും ഉചിതമല്ല.  എങ്കിലും പെൺകുട്ടികൾക്ക് സമ്മാനങ്ങൾ നൽകിക്കൊണ്ട് അവരുടെ അനുഗ്രഹങ്ങൾ സ്വീകരിക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News