Mangal Grah Transit 2022: ജ്യോതിഷത്തിൽ സമയസമയത്തുണ്ടാകുന്ന ഗ്രഹങ്ങളുടെ രാശി മാറ്റം 12 രാശികളേയും ബാധിക്കാറുണ്ട്. ഒരു രാശി മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നതിനെയാണ് സംക്രമണം എന്ന് പറയുന്നത്. ഈ സംക്രമത്തിന്റെ ശുഭ, അശുഭ ഫലങ്ങൾ എല്ലാ രാശികളേയും ബാധിക്കും. ജൂൺ 27 ന് മേടം രാശിയിൽ പ്രവേശിച്ച ചൊവ്വ ആഗസ്റ്റ് 10 വരെ ഈ രാശിയിൽ തുടരും. ചൊവ്വ സംക്രമത്തിന്റെ പ്രഭാവം ഈ 3 രാശികളിൽ പ്രത്യേകിച്ചും ദൃശ്യമാകും. അത് ഏതൊക്കെ രാശികളെന്ന് നമുക്ക് നോക്കാം.
Also Read: സൂര്യൻ ബുധൻ സംക്രമം: ഈ രാശിക്കാർക്ക് ലഭിക്കും അപാര ധന പ്രാപ്തി ഒപ്പം എല്ലായിടത്തും വിജയവും!
മിഥുനം (Gemini): ആദായത്തിന്റെയും ലാഭത്തിന്റെയും ഭവനമായി കണക്കാക്കുന്ന മിഥുനം രാശിയുടെ 11-ാം ഭാവത്തിലാണ് ചൊവ്വയുടെ സംക്രമം. ഈ കാലയളവിൽ വരുമാനത്തിൽ നല്ല വർദ്ധനവിന് സാധ്യതയുണ്ട്. ബിസിനസ്സിലും നല്ല ലാഭമുണ്ടാകും. ചൊവ്വയുടെ സംക്രമണം ഈ രാശിക്കാരുടെ സാമ്പത്തിക വശം ശക്തിപ്പെടുത്തും. ചൊവ്വയുടെ സംക്രമ സമയത്ത്, പ്രവർത്തന ശൈലിയിലും ഒരു പരിഷ്കാരം ഉണ്ടാകും. മേലധികാരിയുടെ സഹകരണം ഈ കാലയളവിൽ ലഭിക്കും. മിഥുന രാശിയുടെ ഏഴാം ഭാവാധിപനായ ഗ്രഹം ചൊവ്വയാണ്. അതിനാൽ നിങ്ങളുടെ ജീവിത പങ്കാളിയുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. ഈ ആളുകൾ മരതക രത്നം ധരിക്കുന്നത് നല്ലതായിരിക്കും.
കർക്കടകം (Cancer): കർക്കടക രാശിയുടെ പത്താം ഭാവത്തിലാണ് ചൊവ്വയുടെ സംക്രമണം. ജോലി സ്ഥലത്തിന്റെയും ജോലിയുടെയും ഭാവനമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ഈ കാലയളവിൽ നിങ്ങൾക്ക് ഒരു പുതിയ ജോലി ഓഫർ ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത. നിങ്ങളുടെ ബിസിനസ് വിപുലീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ സമയം അനുകൂലമാണ്. ചൊവ്വ സംക്രമത്തിൽ വസ്തു, വാഹന ഇടപാടുകളിൽ നല്ല ധനലാഭം എന്നിവ ഉണ്ടാകും. ബിസിനസിൽ ഒരു വലിയ ഇടപാടിന് അന്തിമരൂപം ലഭിക്കും.
ചിങ്ങം (Leo): ചിങ്ങം രാശിയുടെ ഒൻപതാം ഭാവത്തിലാണ് ചൊവ്വയുടെ സംക്രമം. ഇത് ഭാഗ്യത്തിന്റെയും വിദേശ യാത്രയുടെയും ഭവനമായി കണക്കാക്കുന്നു. ഈ കാലയളവിൽ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. അതോടൊപ്പം ഏറെ നാളായി മുടങ്ങിക്കിടന്ന പണികൾ നടക്കും. ഈ സമയത്ത് ബിസിനസ്സുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാനുള്ള അവസരമുണ്ടാകും. അത് ഭാവിയിൽ പ്രയോജനകരമാകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. ഈ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾക്കായി പവിഴം രത്നം ധരിക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...