Maha Shivaratri 2022: വളരെയധികം പ്രത്യേകതയുണ്ട് ഈ വർഷത്തെ ശിവരാത്രിയ്ക്ക്. ശിവരാതിരിയും ശനിപ്രദിഷവും ഒരു ദിവസം വരുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ വര്‍ഷത്ത മഹാശിവരാത്രി ഫെബ്രുവരി 18 ആയ ഇന്നാണ്. ജ്യോതിഷപരമായി ഈ ദിനത്തിന്റെ പ്രത്യേകത പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. മഹാശിവരാത്രി ദിനത്തിലെ വ്രതാനുഷ്ഠാനം തന്നെ നമ്മുടെ ജീവിതത്തില്‍ വളരെയധികം ഐശ്വര്യവും സന്തോഷവും കൊണ്ടുവരുമെന്നാണ് വിശ്വാസം.
Also Read: Mahashivratri 2023: മഹാശിവരാത്രി ദിനത്തിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
ഹൈന്ദവരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ശിവരാത്രി. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ പ്രധാനമാണിത്. മഹാവ്രതം എന്നറിയപ്പെടുന്ന ഈ വ്രതം വർഷത്തിലൊരിക്കൽ മാത്രമാണ് എടുക്കുന്നത്. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും വിളയാടും. ശരിക്കും പറഞ്ഞാൽ മറ്റ് വ്രതങ്ങളൊന്നും അനുഷ്ഠിക്കാത്തവര്‍ ശിവരാത്രിവ്രതം മാത്രം അനുഷ്ഠിക്കുന്നത് സകലവ്രതങ്ങളുമനുഷ്ഠിക്കുന്ന ഫലമുണ്ടാകുമെന്നാണ് പറയുന്നത്. ഭക്തിയോടുകൂടിയുള്ള വ്രതാനുഷ്ഠാനം അവനവനും കുടുംബത്തിനും ദീര്‍ഘായുസ്സുണ്ടാവാൻ ഉത്തമമാണ്.
ശിവരാത്രി ദിനത്തില്‍ ശിവനേയും ശനിയേയും ആരാധിക്കുന്നത് പല ദോഷങ്ങളേയും തടസ്സങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കും. കുംഭമാസത്തിലെ കൃഷ്ണചതുർദ്ദശിയിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. വരുന്നത്. വ്രത ശുദ്ധിയോടെ ശിവ പൂജകളുമായി ഉപവാസമിരിക്കുന്നതിന് പുറമെ ഉറക്കമിളയ്ക്കുന്നതും ശിവരാത്രിയുടെ പ്രധാന ആചാരങ്ങളിലൊന്നാണ്. ഇന്നേ ദിനം ഉറങ്ങാതിരിന്നു വ്രതമെടുക്കുന്നവർ സർവ്വ പാപങ്ങളും കഴുകി കളയും എന്നൊരു വിശ്വാസവുമുണ്ട്.
ശിവരാത്രിയ്ക്ക് പിന്നില്‍ നിരവധി കഥകളാണ് ഉള്ളത്. അതില്‍ പ്രധാനം പാലാഴി കടഞ്ഞപ്പോൾ പുറത്തുവന്ന കാളകൂടവിഷം ലോകരക്ഷാർത്ഥം മഹാദേവൻ പാനം ചെയ്തുവെന്നും ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീ ദേവി അദ്ദേഹത്തിന്‍റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും എന്നാല്‍ വായിൽ നിന്നും പുറത്തു പോകാതിരിക്കാൻ ഭഗവാൻ വിഷ്ണു മഹാദേവന്റെ വായ പൊത്തിപ്പിടിക്കുകയും ചെയ്തുവെന്നും. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഇതിൽ നിന്നും മഹാദേവന് നീലകണ്ഠൻ എന്ന നാമധേയവും ലഭിക്കുകയും ചെയ്തുവെന്നുമാണ്. ഭഗവാന് ആപത്തൊന്നും വരാതെ പാർവ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാർത്ഥിച്ച ദിവസമാണ് ഈ ശിവരാത്രി. ഇതുകൂടാതെ ഉത്തരേന്ത്യയിൽ ഇന്ന് ശിവന്റെയും പാർവ്വതിയുടെയും വിവാഹദിനമാണ് എന്നൊരു വിശ്വാസവുമുണ്ട്.
വ്രതം എടുക്കേണ്ടത് തലേന്ന് ഒരിക്കലോടെയാണ്. ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി "ഓം നമശിവായ" ജപിച്ചു ഭസ്മധാരണം നടത്തിയ ശേഷം ശിവക്ഷേത്ര ദർശനം നടത്തുക. ശേഷം വിധിവിദാനത്തിലുള്ള പൂജകൾ ക്ഷേത്രത്തിൽ നടത്തുക. പൂർണ്ണ ഉപവാസമാണ് ശിവരാത്രി ദിനത്തിൽ അനുഷ്ഠിക്കേണ്ടത്. അതിനു സാധിക്കാത്തവർ ക്ഷേത്രത്തിൽ നിന്നുളള നിവേദ്യമോ കരിക്കിൻ വെളളമോ പഴമോ ഒക്കെ കഴിക്കുക. മഹാദേവന് പ്രീതികരമായ ദാനം ചെയ്യുന്നത് വളരെ ഉത്തമമാണ്. ഇന്നേ ദിനം ഭഗവാന്‍റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും പരിപാലിക്കുന്നതും നല്ല ഫലം ലഭിക്കുന്നതിന് സഹായിക്കും. രാത്രി ഉറക്കമിളച്ചത്തിനു ശേഷം പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീർത്ഥം സേവിച്ചു വേണം പാരണ വിടാൻ.
ഇന്ന് കഴിയുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രം ജപിക്കുക. ശിവ പഞ്ചാക്ഷരസ്തോത്രം, ശിവാഷ്ടകം, ബില്വാഷ്‌ടകം, ശിവസഹസ്രനാമം, ഉമാമഹേശ്വരസ്‌തോത്രം, ശിവപുരാണപാരായണം, പഞ്ചാക്ഷരീ മന്ത്രം എന്നിവ ഭക്തിപൂർവം ചൊല്ലുക. സൂര്യോദയത്തിനുമുന്നെ കുളികഴിഞ്ഞു നിലവിളക്കു തെളിയിച്ച ശേഷം ഗായത്രിമന്ത്രം ജപിക്കുന്നതിനോടൊപ്പം ശിവ ഗായത്രി ജപിക്കുന്നതും ഉത്തമം. ശിവാഷ്ടകവും ജപിക്കാം. ശിവരാത്രി ദിനത്തില്‍ ശിവന് കറുത്ത എള്ള് സമര്‍പ്പിക്കുന്നത് നല്ലതാണ്. ഇന്ന് മഹാശിവരാത്രി ദിനത്തിൽ പ്രദോഷദിനം കൂടിയായതിനാല്‍ അതനുസരിച്ച് വേണം ആരാധന നടത്താൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...