Ruchak Rajayoga: ചൊവ്വയുടെ രാശിമാറ്റം സൃഷ്ടിക്കും രുചക് യോഗം; ഒരു മാസത്തിന് ശേഷം ഇവർ മിന്നിത്തിളങ്ങും!

Mangal Gochar: ജ്യോതിഷ പ്രകാരം ചൊവ്വ മേടരാശിയിൽ പ്രവേശിക്കുന്നതിലൂടെ രുചക് രാജയോഗം സൃഷ്ടിക്കും. അതിലൂടെ 3 രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും.

Written by - Ajitha Kumari | Last Updated : Apr 30, 2024, 11:49 PM IST
  • ചൊവ്വയുടെ രാശിമാറ്റം സൃഷ്ടിക്കും രുചക് യോഗം
  • ജ്യോതിഷ പ്രകാരം ചൊവ്വ മേടരാശിയിൽ പ്രവേശിക്കുന്നതിലൂടെ രുചക് രാജയോഗം സൃഷ്ടിക്കും
  • അതിലൂടെ 3 രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും
Ruchak Rajayoga: ചൊവ്വയുടെ രാശിമാറ്റം സൃഷ്ടിക്കും രുചക് യോഗം; ഒരു മാസത്തിന് ശേഷം ഇവർ മിന്നിത്തിളങ്ങും!

Ruchak Yoga In Aries: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശി മാറി പലതരത്തിലുള്ള ശുഭ അശുഭ യോഗങ്ങളൂം സൃഷ്ടിക്കാറുണ്ട്.  അതിന്റെ ഫലം മനുഷ്യ ജീവിതത്തിലും ലോകത്തും പതിക്കും.

ജൂൺ തുടക്കത്തിൽ ഗ്രഹങ്ങളുടെ സേനാപധി എന്നറിയപ്പെടുന്ന ചൊവ്വ മേട രാശിയിൽപ്രവേശിക്കും.  അതിലൂടെ രുചക് രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഈ 3 രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം ഉണ്ടാകും.  ഒപ്പം ഇവരുടെ ഭാഗ്യം തിളങ്ങും.  ആ രാശികൾ ഏതൊക്കെ അറിയാം...

Also Read: 

മേടം (Aries): രുചക് രാജയഗം സൃഷ്ടിക്കുന്നതിലൂടെ മേട രാശിക്കാർക്ക് ലാഭം ഉണ്ടാകും. കാരണം ചൊവ്വ ഈ രാശിയിലൂടെയാണ് സഞ്ചരിക്കാൻ പോകുന്നത്. മേടത്തിന്റെ അധിപൻ ചൊവ്വയാണ്. ഇതിലൂടെ നിങ്ങളുടെ സാഹസത്തിനും പരാക്രമത്തിനും അഭിവൃദ്ധിയുണ്ടാകും. ഈ രാശിയുള്ള ജോലിയുള്ളവർക്ക് ഈ സമയം നല്ല ഇൻക്രിമെന്റ് ലഭിക്കും. വിവാഹിതരുടെ ജീവിതം സന്തോഷപൂർണ്ണമായിരിക്കും. വ്യപാരികൾക്കും ഈ സമയം വലിയ നേട്ടങ്ങൾ ഉണ്ടാകും. കുടുംബക്കാരിൽ സ്നേഹം ഉണ്ടാകും. അവിവാഹിതരുടെ വിവാഹം നടക്കും.

മകരം (Capricorn): നിങ്ങൾക്കും ഈ രാജയോഗം വളരെ ശുഭകരമായ ഫലങ്ങൾ നൽകും. കാരണം ചൊവ്വ നിങ്ങളുടെ രാശിയുടെ നാലാം ഭാവത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതിലൂടെ നിങ്ങൾക്ക് ഈ സമയം ഭൗതിക സുഖങ്ങൾ ലഭിക്കും. ഈ സമയം വാഹനം, വസ്തു എന്നിവ വാങ്ങാൻ യോഗം. ബിസിനസുകാർക്ക് നല്ല പുതിയ ഡീലുകൾ ലഭിച്ചേക്കാം. ജോലിയുള്ളവർക്ക് പദോന്നതി ലഭിക്കും അതുപോലെ ജോലിയില്ലാത്തവർക്ക് ഈ സമയം ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. 

Also Read: 

മീനം (Pisces): ഈ രാജയോഗം മീന രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും. കാരണം ചൊവ്വ നിങ്ങളുടെ രാശിയുടെ ധന സംസാര ഭാവത്തിലൂടെയാണ് സഞ്ചരിക്കാൻ പോകുന്നത്. അതിലൂടെ നിങ്ങൾക്ക് ഈ സമയം ആകസ്മിക ധനലാഭം ഉണ്ടാകും. വ്യക്തി ജീവിതത്തിലും ജോലിയിലും എല്ലാം നന്നായി നടക്കും. ആരോഗ്യം നല്ലതായിരിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, നിങ്ങളുടെ സംസാരത്തിൽ ആളുകൾ ഇമ്പ്രെസ് ആകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News