85,705 കോടിയുടെ ആസ്തി! ഇന്ത്യയിലെ ഈ ക്ഷേത്രം ലോകത്തിലെ തന്നെ നമ്പര്‍ വണ്‍... കണക്കുകള്‍ പുറത്ത്‌

കണക്കനുസരിച്ച് 85,705  കോടിയുടെ ആസ്തി ഉണ്ടെന്നാണ് റിപ്പോർട്ട് . ഇത് സർക്കാർ കണക്കനുസരിച്ചുള്ള സ്വത്ത് വിവരമാണ്.  പക്ഷെ മൊത്തത്തിലുള്ള വിപണി മൂല്യം കണക്കാക്കിയാൽ 2 ലക്ഷം കോടിയിലധികം വരുമെന്നാണ് റിപ്പോർട്ട്. 

Written by - Ajitha Kumari | Last Updated : Sep 26, 2022, 10:39 AM IST
  • ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രട്രസ്റ്റ്
  • തിരുമല ക്ഷേത്രത്തിന്‍റെ സ്വത്ത് വിവരങ്ങള്‍ പൂര്‍ണമായും ട്രസ്റ്റ് പുറത്തു വിട്ടു
  • കണക്കനുസരിച്ച് 85,705 കോടിയുടെ ആസ്തി ഉണ്ടെന്നാണ് റിപ്പോർട്ട്
85,705 കോടിയുടെ ആസ്തി! ഇന്ത്യയിലെ ഈ ക്ഷേത്രം ലോകത്തിലെ തന്നെ നമ്പര്‍ വണ്‍... കണക്കുകള്‍ പുറത്ത്‌

തിരുപ്പതി: പ്രശ്തമായ തിരുപ്പതി തിരുമല ക്ഷേത്രത്തിന്‍റെ സ്വത്ത് വിവരങ്ങള്‍ പൂര്‍ണമായും ട്രസ്റ്റ് പുറത്തു വിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രട്രസ്റ്റ് തിരുമല തിരുപ്പതി ദേവസ്ഥാനമാണെന്നാണ് റിപ്പോര്‍ട്ട്.  കണക്കനുസരിച്ച് 85,705  കോടിയുടെ ആസ്തി ഉണ്ടെന്നാണ് റിപ്പോർട്ട് . ഇത് സർക്കാർ കണക്കനുസരിച്ചുള്ള സ്വത്ത് വിവരമാണ്.  പക്ഷെ മൊത്തത്തിലുള്ള വിപണി മൂല്യം കണക്കാക്കിയാൽ 2 ലക്ഷം കോടിയിലധികം വരുമെന്നാണ് റിപ്പോർട്ട്.  14 ടണ്‍ സ്വര്‍ണശേഖരവും ക്ഷേത്രത്തിനുണ്ട്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7123 ഏക്കര്‍ ഭൂമിയും തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ പേരിലുണ്ട്.

Also Read: തിരുപ്പതി പോകുന്നവർ അറിഞ്ഞിരിക്കേണ്ടുന്ന കാര്യം ഇവയാണ്

ഇതിന് പുറമെ ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 960 കെട്ടിടങ്ങളുമുണ്ട്. തിരുപ്പതിയില്‍ മാത്രം 40 ഏക്കര്‍ ഹൗസിങ് പ്ലോട്ടുകള് . തിരുപ്പതിക്ക് സമീപമുള്ള വിനോദസഞ്ചാര മേഖലയായ ചന്ദ്രഗിരിയില്‍ 2800 ഏക്കര്‍,  കൃഷിഭൂമിയായി മാത്രം 2,231 ഏക്കർ സ്ഥലം, ചിറ്റൂര്‍ നഗരത്തില്‍ 16 ഏക്കര്‍ ഭൂമി. വിവിധ ദേശസാൽകൃത ബാങ്കുകളിലായി 14,000 കോടി രൂപയിലധികം സ്ഥിരനിക്ഷേപം എന്നിങ്ങനെയാണ് സ്വത്ത് വിവരങ്ങൾ. ക്ഷേത്രദര്‍ശനത്തിന് എത്തുന്നവരില്‍ റെക്കോര്‍ഡ് സൃഷ്‌ടിച്ച  തിരുപ്പതി ക്ഷേത്രം ഇപ്പോഴിതാ സമ്പത്തിലും റെക്കോർഡ് കുറിച്ചിരിക്കുകയാണ്. ആദ്യമായി സ്വത്ത് വിവരങ്ങളുടെ പൂര്‍ണരൂപം ട്രസ്റ്റ് പുറത്തുവിട്ടതോടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രട്രസ്റ്റ് തിരുമല തിരുപ്പതി ദേവസ്ഥാനമാണെന്നതിൽ തർക്കമില്ല എന്നതാണ് സത്യം.  

Also Read: നാഗമാണിക്യത്തിന് കാവലിരിക്കുന്ന കരി നാഗം..! അപൂർവ ദൃശ്യം വൈറലാകുന്നു

1974 മുതല്‍ 2014 വരെ വിവിധയിടങ്ങളിലായി പലകാരണങ്ങളാല്‍ 113 ഇടങ്ങളിലെ ഭൂമി ട്രസ്റ്റ് വിറ്റിരുന്നു. ഇപ്പോൾ എട്ട് വര്‍ഷമായിട്ട്  ഭൂമി വില്‍ക്കേണ്ടി വന്നിട്ടില്ല.  കോവിഡ് നിയന്ത്രണങ്ങള്‍ മാറിയതോടെ ക്ഷേത്ര ദര്‍ശനത്തിനുള്ള ബുക്കിങ് ഇപ്പോള്‍ നാല് മാസം വരെയാണ്.  വെങ്കിടേശ്വര ക്ഷേത്രത്തിലെ മാത്രം ദിവസ വരുമാനം ആറ് കോടിക്ക് മുകളിലാണ്. ഏപ്രിലിന് ശേഷം ഭണ്ഡാരത്തില്‍ കാണിക്കയായി മാത്രം ലഭിച്ചത് 700 കോടി രൂപയാണ്.  300 കോടിയുടെ അടിസ്ഥാന സൗകര്യവികസനത്തിന് കൂടി ട്രസ്റ്റിന് പദ്ധതിയുണ്ട്. രാജ്യത്തും പുറത്തുമായി കൂടുതല്‍ ഇടങ്ങളില്‍ കൂടി തിരുപ്പതി തിരുമല ക്ഷേത്രങ്ങള്‍ തുറക്കാനുള്ള നീക്കത്തിലാണ് ദേവസ്ഥാനമെന്നും ട്രസ്റ്റ് ചെയര്‍മാന്‍ സുബ്ബ റെഡ്ഡി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News