Budh Mangal Yuti: ബുധൻ ചൊവ്വ സംഗമം ഈ 3 രാശിക്കാർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

Mangal Budh Yuti: ജ്യോതിഷം അനുസരിച്ച് 5 വർഷത്തിന് ശേഷം വൃശ്ചികത്തിൽ ചൊവ്വയും ബുധനും കൂടിച്ചേരുകയാണ്. ഈ സംയോഗം മൂന്ന് രാശിക്കാർക്ക് വൻ ഗുണങ്ങൾ നൽകും.  ആ രാശികൾ ഏതൊക്കെ അറിയാം...

Written by - Ajitha Kumari | Last Updated : Dec 2, 2023, 02:21 PM IST
  • ബുധൻ ചൊവ്വ സംഗമം ഈ 3 രാശിക്കാർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ
  • ജ്യോതിഷം അനുസരിച്ച് 5 വർഷത്തിന് ശേഷം വൃശ്ചികത്തിൽ ചൊവ്വയും ബുധനും കൂടിച്ചേരുകയാണ്
  • ഈ സംയോഗം മൂന്ന് രാശിക്കാർക്ക് വൻ ഗുണങ്ങൾ നൽകും
Budh Mangal Yuti: ബുധൻ ചൊവ്വ സംഗമം ഈ 3 രാശിക്കാർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

Mars Mercury Conjunction:  ജ്യോതിഷ പ്രകാരം കാലാകാലങ്ങളിൽ ഗ്രഹങ്ങൾ മറ്റൊരു രാശിയിൽ പ്രവേശിക്കുകയും അതിലൂടെ മറ്റ് ഗ്രഹങ്ങളുമായി ബന്ധം ഉണ്ടാക്കുകയും ചെയ്യും. ഈ ഗ്രഹങ്ങളുടെ കൂടിച്ചേരൽ രാശികളെ ശുഭ-അശുഭകരമായ രീതിയിൽ ബാധിക്കാറുണ്ട്. ഇത്തവണ മൂന്ന് രാശിക്കാർക്ക് ഈ സംഗമത്തിന്റെ ഫലം ലഭിക്കും. ഇതുമൂലം ഈ മൂന്ന് രാശിക്കാർക്കും പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുണ്ടാകും. 

Also Read: ബുധന്റെ വിപരീത ചലനം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും ഒപ്പം ധനനേട്ടവും!

ചിങ്ങം (leo):  ഈ രാശിയിലുള്ളവർക്ക് ഈ സംയോഗത്തിന്റെ രൂപീകരണം വളരെയധികം ഗുണം ചെയ്യും. ചിങ്ങം രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടുന്നത്. ഇക്കാരണത്താൽ ജീവിതത്തിൽ ആഡംബരങ്ങൾ കൂടും.  ഈ രാശിക്കാർക്ക് വസ്തുവോ വാഹനമോ വാങ്ങാൻ യോഗമുണ്ടാകും. ബിസിനസ്സുകാർ പങ്കാളിത്തത്തോടെ പ്രവർത്തിക്കുകയാണെങ്കിൽ അത് ഗുണം ചെയ്യും. നിങ്ങൾ എന്ത് പ്ലാൻ ചെയ്താലും അതിൽ വിജയിക്കും. ഒരു വ്യക്തി റിയൽ എസ്റ്റേറ്റ്, മെഡിക്കൽ അല്ലെങ്കിൽ പ്രോപ്പർട്ടി മേഖലകളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഈ സമയത്ത് അയാൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.

കർക്കടകം (Cancer): ഈ സമയം ഈ രാശിക്കാർക്കും  അനുകൂലമായിരിക്കും. കർക്കടക രാശിയുടെ സംക്രമ ജാതകത്തിന്റെ അഞ്ചാം ഭാവത്തിലാണ് ഈ സംഗമം വരാൻ പോകുന്നത്. ഈ സമയം സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല വാർത്തകൾ ലഭിച്ചേക്കും. ജ്യോതിഷം, മതം, ആത്മീയത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് ഈ സമയം വളരെ പ്രയോജനകരമായിരിക്കും. കർക്കടക രാശിക്കാർക്ക് നിക്ഷേപത്തിന് ഇത് നല്ല സമയമാണ്. കഠിനാധ്വാനത്തിലൂടെ അവർ വിജയം കൈവരിക്കും. കർക്കടക രാശിക്കാർക്ക് പ്രണയ കാര്യങ്ങളിൽ വിജയം ലഭിക്കും.

Also Read: കൃത്യം 30 ദിവസങ്ങൾക്ക് ശേഷം വ്യാഴം നേർരേഖയിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!

മകരം (Capricorn): ഈ രാശിക്കാരുടെ വരുമാനത്തിന്റെയും ലാഭത്തിന്റെയും സ്ഥാനത്താണ് ഈ സംഗമം രൂപപ്പെടുന്നത്. ഇതാണ് ഈ രാശിക്കാരുടെ വരുമാനത്തിൽ അപാരമായ വർദ്ധനവ് ഉണ്ടാകാനുള്ള കാരണം. ഈ ആളുകൾക്ക് താമസിയാതെ വസ്തുവോ വാഹനമോ വാങ്ങാൻ യോഗമുണ്ടാകും. മകരം രാശിക്കാർക്ക് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ കഴിയും. നിക്ഷേപത്തിന് ഈ സമയം വളരെ നല്ലതാണ്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News