Horoscope 14 September 2021: മേടം, മിഥുനം, കർക്കടകം എന്നീ രാശിക്കാർക്ക് ഇന്ന് വിജയസാധ്യതയുണ്ട്. ഇതോടൊപ്പം, ചിങ്ങം, കന്നി എന്നീ രാശിക്കാർക്കും ഇന്നത്തെ ദിവസം നല്ലതായിരിക്കും. എന്നിരുന്നാലും ഇടവം, ധനു രാശിക്കാർ അൽപ്പം ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റ് രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെയെന്നു നോക്കാം...
മേടം (Aries): ചൊവ്വാഴ്ച നിങ്ങളുടെ ഭാഗ്യം നന്നായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കളുമായും പരിചയക്കാരുമായും നിങ്ങൾ നല്ല സമയം ചെലവഴിക്കും. ഒരു പുതിയ ബിസിനസ് പ്ലാനിൽ പ്രവർത്തിക്കാൻ ഈ സമയം നിങ്ങൾക്ക് നല്ല സമയമാണ്. നിങ്ങൾ ബുദ്ധി ഉപയോഗിച്ച് പ്രവർത്തിച്ചാൽ നിങ്ങൾക്ക് അതിൽ വിജയം ലഭിക്കും.
ഇടവം (Taurus): നിങ്ങളേക്കാളും മുതിർന്നവരെയും മാന്യന്മാരെയും ബഹുമാനിക്കുന്നതിൽ നിങ്ങൾ മുൻപന്തിയിലായിരിക്കും. നിങ്ങളുടെ കഴിവുകൾ നിങ്ങളുടെ ഭാഗ്യം ഉണർത്തുകയും എല്ലാ ജോലികളിലും നിങ്ങൾക്ക് വിജയം നൽകുകയും ചെയ്യും. പ്രണയ ബന്ധങ്ങളിൽ കല്ലുകടിയുണ്ടായേക്കാം അതിനാൽ നിങ്ങൾ ചിന്തിച്ച് സംസാരിക്കണം.
Also Read: കൃഷ്ണൻ അർജുനന് ഉപദേശിച്ച ഈ ദുർഗാ സ്തോത്രം ദിവസവും ജപിക്കുന്നത് ഉത്തമം
മിഥുനം (Gemini): ദിവസത്തിന്റെ തുടക്കം നിങ്ങൾക്ക് മികച്ചതായിരിക്കും. നിങ്ങൾ ഏത് ചുമതല ഏറ്റെടുക്കുന്നുവോ അതിൽ നിങ്ങൾ വിജയിക്കും. മറ്റുള്ളവരുമായി ചേർന്ന് ചെയ്യുന്ന ജോലിയിൽ നല്ല നേട്ടങ്ങളും ഉണ്ടാകും. കോടതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് അവയിൽ ആശ്വാസം ലഭിക്കും.
കർക്കടകം (Cancer): ചൊവ്വാഴ്ച ജോലിയിൽ നല്ല വിജയം കൈവരിക്കും. നിങ്ങളുടെ കഠിനാധ്വാനവും ഭാഗ്യവും എല്ലാവിധത്തിലും പിന്തുണയ്ക്കും. സാമ്പത്തിക സ്ഥിതി നല്ലതായി തുടരും. ബിസിനസിൽ വളർച്ചയ്ക്ക് സാധ്യതയുണ്ട്, ആരോഗ്യം പൊതുവെ നല്ലതായിരിക്കും. നിങ്ങൾ നൽകുന്ന ഉപദേശം മറ്റുള്ളവർക്ക് ഉപയോഗപ്രദമാകും.
ചിങ്ങം (Leo): നിങ്ങൾ നല്ല ആളുകളുമായി സമ്പർക്കം സ്ഥാപിക്കും, അവർ ജോലിയിൽ വിജയം നേടാൻ സഹായിക്കുകയും നയിക്കുകയും ചെയ്യും. നിങ്ങളുടെ ശോഭനമായ ഭാവിയിൽ പുതിയ സൗഹൃദം സഹായകരമാകും. ഭാഗ്യത്തിന് നല്ല പിന്തുണ ലഭിക്കും. ധാരാളം ആളുകളുമായി സംഭാഷണം ഉണ്ടാകും നല്ല ബന്ധം രൂപപ്പെടും.
കന്നി (Virgo): നിങ്ങളുടെ പെരുമാറ്റം വളരെ സൗമ്യമായിരിക്കും. പെരുമാറ്റത്തിലെ മാറ്റം മറ്റുള്ളവർക്ക് ചർച്ചാവിഷയമാകും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അശ്രദ്ധരാകരുത്. ഇന്ന് നിങ്ങളുടെ ജോലിയിൽ നിങ്ങൾ ഉത്സാഹത്തോടെ പ്രവർത്തിക്കും, ആരുടെയെങ്കിലും സഹായത്തോടെ നിങ്ങൾക്ക് നല്ല പണം ലഭിക്കും.
തുലാം (Libra): ചടുലതയോടെ നിങ്ങളുടെ ഓരോ ജോലിയും വളരെ എളുപ്പത്തിൽ പൂർത്തിയാക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷ-മത്സരത്തിൽ വിജയം ലഭിക്കും. ജോലിയിൽ ആരുടെയെങ്കിലും സഹായത്തോടെ പുതിയ എന്തെങ്കിലും പഠിക്കാൻ അവസരമുണ്ടാകും, മനസ്സിൽ സന്തോഷവും ധനലാഭവും ഉണ്ടാകും.
വൃശ്ചികം (Scorpio): നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് ഒരു നല്ല ദിവസം ചെലവഴിക്കും. വീട്ടിൽ അതിഥികളുടെ വരവ് കാരണം, വീടിന്റെ അന്തരീക്ഷം സുഖകരമായി തുടരും. നിങ്ങളുടെ അധ്യാപകരോടും മുതിർന്നവരോടും ബഹുമാനവും ആതിഥ്യമര്യാദയും നിങ്ങളുടെ മനസ്സിൽ വർദ്ധിക്കും.
Also Read: Coconut: തേങ്ങ ഇല്ലാത്ത പൂജ അപൂർണ്ണം, കാരണം അറിയാം
ധനു (Sagittarius): ജോലിക്ക് ഇന്നത്തെ ദിവസം നല്ലതാണ്. ഒരു പുതിയ സുഹൃത്തിന്റെ സഹായത്തോടെ നിങ്ങളുടെ പദ്ധതികളിൽ പ്രതീക്ഷിച്ച വിജയം നിങ്ങൾക്ക് തീർച്ചയായും ലഭിക്കും. സാമ്പത്തിക സ്ഥിതി നല്ലതായി തുടരും എന്നാൽ പെട്ടെന്ന് ചെലവുകളും വർദ്ധിക്കും. ദിവസം മുഴുവൻ നല്ലതായിരിക്കും.
മകരം (Capricorn): ചൊവ്വാഴ്ച ആരോടെങ്കിലും തർക്കമുണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തിൽ നിങ്ങളുടെ ആരോഗ്യം നല്ലതായി തുടരും. ജോലിയിലോ ബിസിനസ്സിലോ നല്ല വിജയം ലഭിക്കുമെങ്കിലും ശരീരത്തിൽ ചടുലത ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ മധുരം ഉണ്ടാകും. കുടുംബത്തോടൊപ്പമോ പ്രിയപ്പെട്ടവരോടൊപ്പമോ നല്ല സമയം ചെലവഴിക്കും.
കുംഭം (Aquarius): നിങ്ങൾ നിങ്ങളുടെ ബുദ്ധിയും സാമർത്ഥ്യവും കാണിക്കുന്നതിലൂടെ ജോലികൾ എളുപ്പത്തിൽ പൂർത്തിയാക്കും. സംസാരത്തിൽ മാധുര്യം ഉണ്ടാകും. അതിനാൽ നിങ്ങളുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഉള്ള ബന്ധത്തിൽ മാധുര്യം ഉണ്ടാകും. ഏത് ശുഭപ്രവൃത്തിയും നിങ്ങളുടെ വീട്ടിൽ പൂർത്തിയാകും. ഭാഗ്യം നിങ്ങൾക്ക് അനുകൂലമാകും.
Also Read: നിങ്ങളും ഈ തെറ്റ് ചെയ്യാറുണ്ടോ? Shani-Rahu ന്റെ കോപം നേരിടേണ്ടിവരാം
മീനം (Pisces): നിങ്ങളുടെ ശത്രുക്കൾ നിങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ അനുവദിക്കില്ല മാത്രമല്ല അവരെ പരാജയപ്പെടുത്തുന്നതിൽ നിങ്ങൾ വിജയിക്കും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. കുടുംബത്തോടും സുഹൃത്തുക്കളോടും കറങ്ങാൻ പോകാനുള്ള അവസരം ലഭിക്കും. അവരുടെ നല്ല പിന്തുണ ലഭിക്കും. ഇന്നത്തെ ദിവസം ആരോഗ്യത്തിനും നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...