Budh Uday 2023 Effect: ബുധനെ ബുദ്ധിശക്തിയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ജനുവരി 13 ആയ ഇന്ന് പുലർച്ചെ 05.15 ന് ബുധൻ ധനുരാശിയിൽ ഉദിച്ചു. ഇനി ഫെബ്രുവരി 07 ചൊവ്വാഴ്ച മകരരാശിയിൽ സംക്രമിക്കും. ഈ സമയത്ത് സൂര്യനും ബുധനും ഇവിടെ കൂടിച്ചേരും. വ്യാഴത്തിന്റെ രാശിയായ ധനു രാശിയിൽ ബുധന്റെ ഉദയം ഈ രാശിക്കാരുടെ തൊഴിൽ-ബിസിനസ്സ്, ജോലി മുതലായവയിൽ പുരോഗതിയുണ്ടാക്കും. ബുധന്റെ ഉദയം മൂലം ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം ഉദിക്കുന്നതെന്ന് നമുക്ക് നോക്കാം..
Also Read: ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം!
മിഥുനം (Gemini): ജ്യോതിഷ പ്രകാരം ധനു രാശിയിലെ ബുധന്റെ ഉദയം മിഥുന രാശിക്കാർക്ക് വളരെയധികം അനുകൂലമായിരിക്കും. ഈ സമയത്ത് തൊഴിൽ മേഖലയിലുള്ളവർക്ക് നല്ല സമയമായിരിക്കും. ജോലിസ്ഥലത്ത് പദവി വർദ്ധിക്കും. വിവാഹത്തിനുള്ള സാധ്യത. ബിസിനസ്സ് ചെയ്യുന്ന ആളുകൾക്ക് ഈ സമയത്ത് പുതിയ പങ്കാളിയെ ലഭിക്കും.
ചിങ്ങം (Leo): ബുധന്റെ ഉദയം ചിങ്ങം രാശിക്കാർക്ക് ആശ്വാസം നൽകും. ജോലിസ്ഥലത്ത് സമ്മർദ്ദം കുറയും. ഇതിലൂടെ മാനസിക പിരിമുറുക്കം കുറയുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. നിങ്ങൾ വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് നടന്നേക്കും. വിദേശ കമ്പനിയിൽ ജോലി ലഭിക്കും. ഓഹരി വിപണിയിൽ വിവേകത്തോടെ നിക്ഷേപിച്ചാൽ ഉറപ്പായും ഗുണം ചെയ്യും. വരുമാനം വർദ്ധിക്കുന്നതിനാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
Also Read: ശത്രു ഗ്രഹങ്ങൾ മകര രാശിയിൽ ഒരുമിച്ച്, ഈ രാശിക്കാർ സൂക്ഷിക്കുക!
തുലാം (Libra): ബുധന്റെ ഉദയം തുലാം രാശിക്കാർക്കും വളരെ നല്ലതായിരിക്കും. പ്രതീക്ഷിക്കാത്ത ധനലാഭമുണ്ടാകും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ കാലയളവിൽ ആനുകൂല്യങ്ങൾ ലഭിക്കും. ജോലിയുള്ളവർക്ക് പുതിയ ജോലി ലഭിച്ചേക്കാം. ബുധന്റെ സ്വാധീനം പുതിയ വീട്, കാർ എന്നിവ വാങ്ങുന്നതിനുള്ള സാധ്യത സൃഷ്ടിക്കുന്നു. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും,
വൃശ്ചികം (Scorpio): ബുധന്റെ ഉദയം വൃശ്ചിക രാശിക്കാർക്ക് പ്രശസ്തിയും കീർത്തിയും വർദ്ധിക്കും. സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ വിജയം ലഭിക്കും. ബിസിനസ് വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം വളരെ നല്ലതാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...