Vipreet Rajyog: ഇടവത്തിലെ വിപരീത രാജയോഗം; ഇവർ ശരിക്കും സൂക്ഷിക്കണം!

Vipreet Rajyog In Vrishabh Rashi: ജ്യോതിഷ പ്രകാരം ഇടവ രാശിയിൽ വിപരീത രാജയോഗം സൃഷ്ടിച്ചു. അത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് തൊഴിൽ, ബിസിനസ്സ്, ആരോഗ്യം, ജോലി, ദാമ്പത്യ ജീവിതം എന്നിവയിൽ പ്രശ്നങ്ങൾ നേരിടാം.

Written by - Ajitha Kumari | Last Updated : May 23, 2024, 11:06 PM IST
  • ജ്യോതിഷ പ്രകാരം ഇടവ രാശിയിൽ വിപരീത രാജയോഗം സൃഷ്ടിച്ചു
  • ജ്യോതിഷത്തിൽ ദേവഗുരു വ്യാഴത്തെ ഭാഗ്യത്തിൻ്റെ ഘടകമായി കണക്കാക്കുന്നു
  • ഒരു വ്യക്തിയുടെ ജാതകത്തിൽ വ്യാഴത്തിൻ്റെ സ്ഥാനം നല്ലതായിരിക്കുമ്പോൾ ആ വ്യക്തിയുടെ ഭാഗ്യം തെളിയും
Vipreet Rajyog: ഇടവത്തിലെ വിപരീത രാജയോഗം; ഇവർ ശരിക്കും സൂക്ഷിക്കണം!

Vipreet Rajyog In Vrishabh Rashi: ജ്യോതിഷത്തിൽ ദേവഗുരു വ്യാഴത്തെ ഭാഗ്യത്തിൻ്റെ ഘടകമായി കണക്കാക്കുന്നു. ഒരു വ്യക്തിയുടെ ജാതകത്തിൽ വ്യാഴത്തിൻ്റെ സ്ഥാനം നല്ലതായിരിക്കുമ്പോൾ ആ വ്യക്തിയുടെ ഭാഗ്യം തെളിയും.  എന്നാൽ ജാതകത്തിൽ വ്യാഴത്തിന്റെ സ്ഥാനം ദുർബലമാകുമ്പോൾ വ്യക്തിയുടെ ജീവിതത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകും. 

Also Read: ബുദ്ധപൂർണിമയിൽ ഗജലക്ഷ്മി രാജയോഗം; ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

 

നിലവിൽ ദേവഗുരു വ്യാഴം മേടം വിട്ട് ഇടവത്തിൽ പ്രവേശിച്ചു.  ഇതിലൂടെ വിപരീത രാജയോഗം രൂപപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് ഈ യോഗം ഗുണങ്ങൾ നൽകും എന്നാൽ മറ്റു ചിലർക്ക് ദോഷമുണ്ടാക്കും.  വിപരീത രാജയോഗത്തിലൂടെ സൂക്ഷിക്കേണ്ട രാശിക്കാർ ഏതൊക്കെ എന്നറിയാം...

ഇടവം (Taurus): ഇടവ രാശിക്കാർക്ക് വിപരീത രാജയോഗത്തിൻ്റെ പ്രഭാവം തൊഴിൽപരമായി നല്ലതായിരിക്കില്ല. പഠനത്തിൽ മനസ്സ് അസ്വസ്ഥമാകും, വിദേശത്ത് പഠിക്കാൻ പോകുന്നവർക്ക് ഈ സമയം ശുഭകരമല്ല, സർക്കാർ ജോലി ചെയ്യുന്നവർക്ക് ചെറിയ ബുദ്ധിമുട്ടുകൾ വന്നുചേരും എങ്കിലും നിങ്ങളുടെ കഠിന പ്രയത്നം നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. 

Also Read: 100 വർഷങ്ങൾക്ക് ശേഷം ചതുർഗ്രഹി യോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും ഭാഗ്യ നേട്ടങ്ങൾ!

 

മിഥുനം ((Gemini):  മിഥുന രാശിയുള്ളവർക്ക് ഈ രാജയോഗം ആരോഗ്യത്തിൻ്റെ കാര്യത്തിൽ നല്ലതായിരിക്കില്ല. ഉദരം, കണ്ണ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. അതുകൊണ്ട് തന്നെ ഭക്ഷണ ശീലങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക അല്ലെങ്കിൽ നിങ്ങളുടെ ആരോഗ്യം മോശമാകും. പഴയ രോഗം വീണ്ടും പുതിയതായി മാറിയേക്കാം, ആരോഗ്യവുമായി ബന്ധപ്പെട്ട് ഒരു തരത്തിലും അശ്രദ്ധ കാണിക്കരുത്, ഒരു തരത്തിലുമുള്ള ടെൻഷനും എടുക്കരുത്.

കർക്കടകം (Cancer):  കർക്കടക രാശിക്കാർക്ക് ബിസിനസ് സംബന്ധമായ പ്രശ്നങ്ങൾ വന്നേക്കാം.  വിപരീത രാജയോഗം ബിസിനസിനെ ബാധിക്കും,  അതുമൂലം നഷ്ടത്തിന് സാധ്യത, പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ കുറച്ച് ദിവസത്തേക്ക് അത് മാറ്റിവയ്ക്കുക.  എന്തെങ്കിലും കാര്യം ചെയ്യുന്നതിനുമുമ്പ് കൃത്യമായ ഉപദേശം തേടുക. അതിലൂടെ ബിസിനസ്സിൽ മുന്നോട്ട് പോകുന്നതിൽ നിങ്ങൾക്ക് വിജയം ലഭിക്കും.

Also Read: വരുന്ന 88 ദിവസം ശനി കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും നിങ്ങളും ഉണ്ടോ?

മകരം (Capricorn): ദേവഗുരു വ്യാഴം സൃഷ്ടിച്ച വിപരിത രാജയോഗത്തിൻ്റെ പ്രഭാവം മകരം രാശിയിലുള്ളവരുടെ ദാമ്പത്യ ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തും. വിവാഹിതരായവരുടെ ബന്ധങ്ങളിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാം, നിങ്ങളുടെ പങ്കാളിയുമായി ചില വിഷയങ്ങളിൽ തർക്കമുണ്ടാകാം, അതുമൂലം അഭിപ്രായവ്യത്യാസമുണ്ടാകാം, ഭർതൃ വീട്ടിൽ നിന്നും ദുഃഖകരമായ വാർത്തകൾ ലഭിച്ചേക്കാം. സംസാരത്തിൽ മാധുര്യം നിലനിർത്തുക.

മീനം (Pisces):  മീന രാശിക്കാർക്ക് വിപരീത രാജയോഗം ജോലിയുടെ കാര്യത്തിൽ കുറച്ച് ബുദ്ധിമുട്ടുകൾ കൊണ്ടുവരും.  കാരണം ജോലി മാറുന്ന സാഹചര്യം ചില കാരണങ്ങളാൽ നടക്കില്ല, പ്രമോഷനും ഉണ്ടാവില്ല, ജോലിസ്ഥലത്ത് മുതിർന്നവരുമായി തർക്കമുണ്ടാകാം അതുമൂലം വരുമാനം വർദ്ധിക്കാനുള്ള സാധ്യതയും കുറയും, സംസാരത്തിൽ മാധുര്യം നിലനിർത്തുക. അല്ലാത്തപക്ഷം അത് നിങ്ങൾക്ക് ദോഷം ചെയ്യും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News