Crime News: വിതുരയിൽ വനത്തിനുള്ളിൽ യുവതി മരിച്ച നിലയിൽ, കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ

Woman found dead in forest: യുവതിയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പ്രതിയായ അച്ചു (24) പോലീസ് കസ്റ്റഡിയിലാണ്.

Written by - Zee Malayalam News Desk | Last Updated : Jan 10, 2024, 07:23 AM IST
  • സുനില വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് സുനിലയുടെ ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു
  • ഇതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുനിലയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് അറിയുന്നത്
  • തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അച്ചുവിനെ അറസ്റ്റ് ചെയ്തത്
Crime News: വിതുരയിൽ വനത്തിനുള്ളിൽ യുവതി മരിച്ച നിലയിൽ, കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം: വിതുരയിൽ വനത്തിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. യുവതിയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പ്രതിയായ അച്ചു (24) പോലീസ് കസ്റ്റഡിയിലാണ്. സുനില (22) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ സുനിലയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു തീരുമാനമെന്നാണ് പ്രതി പോലീസിൽ മൊഴി നൽകിയത്. ചൊവ്വാഴ്ച വീട്ടിൽ നിന്ന് ഇറങ്ങിയ സുനില തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്‌ക്ക് പോകുന്നുവെന്നാണ് പറഞ്ഞത്. ഒരു സ്ത്രീ സുഹൃത്തിനൊപ്പമാണ് സുനില പോയത്.

ALSO READ: ഗോവയിൽ വച്ച് നാല് വയസുള്ള മകനെ കൊലപ്പെടുത്തി സ്റ്റാർട്ട്അപ്പ് സിഇഒ; അറസ്റ്റിലായത് കർണാടകയിൽ നിന്ന്

എന്നാൽ ഏറെ വൈകിയിട്ടും സുനില വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് സുനിലയുടെ ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുനിലയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് അറിയുന്നത്.

ഇവർ ഒന്നിച്ച് ജീവിക്കാനായിരുന്നു പദ്ധതിയെന്നും സുനിലയുടെ പെൺസുഹൃത്തിൽ നിന്ന് പോലീസിന് മൊഴി ലഭിച്ചു. ഇതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അച്ചുവിനെ അറസ്റ്റ് ചെയ്തത്. കഴുത്തുഞെരിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം, ആത്മഹത്യ ചെയ്യാനായി ഇയാൾ പനയമുട്ടത്തേക്ക് പോകുംവഴിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News