Electricity Bill Tips : AC ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; ബില്ലിൽ ലാഭം ഉണ്ടാക്കാം

Zee Malayalam News Desk
Mar 17,2024
';

കേരളത്തിൽ കനത്ത ചൂട്

കനത്ത ഉഷ്ണം അനുഭവപ്പെടുന്ന ഈ സമയത്ത് കേരളത്തിൽ എസിയുടെ ഉപയോഗം വലിയതോതിലാണ് വർധിച്ചിരിക്കുന്നത്

';

ഒരു ടണ്‍ എസി പ്രവർത്തിച്ചാൽ

ഒരു ടണ്‍ എസി 12 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ആറ്‌ യൂണിറ്റ്‌ വൈദ്യുതി ചെലവാകുമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.

';

വൈദ്യുതി ബില്ല് എത്രയാകും?

അതെതുടർന്ന് ഈ ചൂട് കാലത്ത് ഒരു ഭീമമായ വൈദ്യുതി ബില്ല് നിങ്ങൾക്ക് വന്നേക്കും. അതിനാൽ എസികാരണം വൈദ്യുതി ബില്ല് ഉയരാതിരിക്കാൻ ചില ടിപ്സ് പരിശോധിക്കാം

';

5 സ്റ്റാര്‍ എസി

എസി വാങ്ങുന്ന സമയത്ത്‌ ബി.ഇ.ഇ സ്റ്റാര്‍ ലേബല്‍ ശ്രദ്ധിക്കുക. 5 സ്റ്റാര്‍ ആണ്‌ ഏറ്റവും ഊർജ്ജ കാര്യക്ഷമത കൂടിയത്‌.

';

അടിച്ചിട്ട മുറി

എസി ഘടിപ്പിച്ച മുറികളിലേക്ക്‌ ജനലുകള്‍, വാതിലുകള്‍, മറ്റു ദ്വാരങ്ങള്‍ എന്നിവയില്‍ക്കൂടി വായു അകത്തേക്കു കടക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തുക.

';

ചൂട് ഉണ്ടാകരുത്

ഫിലമെന്റ്‌ ബള്‍ബ്‌ പോലുള്ള ചൂട്‌ പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ എസിയുള്ള മുറിയില്‍ നിന്ന്‌ ഒഴിവാക്കുക.

';

25 ഡിഗ്രി സെറ്റ്‌ ചെയ്യുന്നതാണ്‌ ഉത്തമം

എസിയുടെ ടെംപറേച്ചര്‍ സെറ്റിങ് 22 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും ഓരോ ഡിഗ്രി കൂടുമ്പോഴും 5% വരെ വൈദ്യുതി ഉപയോഗം കുറയും. അതിനാല്‍ 25 ഡിഗ്രി സെറ്റ്‌ ചെയ്യുന്നതാണ്‌ ഉത്തമം.

';

ഫില്‍ട്ടര്‍ വൃത്തിയാക്കുക

എസിയുടെ ഫില്‍ട്ടര്‍ എല്ലാ മാസവും വൃത്തിയാക്കുക.

';

കണ്ടെന്‍സര്‍ ഇവിടെ വെക്കരുത്

എസിയുടെ കണ്ടെന്‍സര്‍ യൂണിറ്റ്‌ കഴിയുന്നതും വീടിന്റെ തെക്ക്‌ പടിഞ്ഞാറ്‌ ഭാഗത്ത്‌ ഘടിപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. കേരളത്തിൽ ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ്. വൈകുന്നേരത്തെ വെയിലിന്റെ ചൂട് ഏറ്റവുമധികം ഉണ്ടാവുക തെക്കു പടിഞ്ഞാറ് ഭാഗത്തായിരിക്കുമല്ലോ.

';

വായു സഞ്ചാരം ഉറപ്പു വരുത്തുക

കണ്ടൻസർ ഇരിക്കുന്ന ഭാഗം ചൂടുള്ളതായാൽ സ്വാഭാവികമായും ഊർജ്ജനഷ്ടം കൂടും. കണ്ടെന്‍സറിന്‌ ചുറ്റും ആവശ്യത്തിന്‌ വായു സഞ്ചാരം ഉറപ്പു വരുത്തുക.

';

VIEW ALL

Read Next Story