ശൈത്യകാലത്ത് പ്രമേഹം നിയന്ത്രിക്കാൻ കഴിക്കാം ഇവ
ബെറിപ്പഴങ്ങളിൽ കാർബോഹൈഡ്രേറ്റ്സ് കുറവാണ്. ഇവയിൽ ആൻറി ഓക്സിഡൻറുകൾ കൂടുതലാണ്.
ചിക്കൻ, ടോഫു, മുട്ട തുടങ്ങിയ ലീൻ പ്രോട്ടീനുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.
ബദാം, വാൽനട്ട്, ചിയ വിത്തുകൾ എന്നിവ ആരോഗ്യകരമായ കൊഴുപ്പിൻറെ ഉറവിടങ്ങളാണ്.
അവക്കാഡോ, ഒലിവ് ഓയിൽ, ഫാറ്റി ഫിഷ് എന്നിവ ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പുഷ്ടമാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
കുറഞ്ഞ കാർബോഹൈഡ്രേറ്റ്സ് അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാതെ അവശ്യ പോഷകങ്ങൾ നൽകാൻ സഹായിക്കും.
മധുരമില്ലാത്ത ഗ്രീക്ക് യോഗർട്ട്, ചീസ്, ബദാം പാൽ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ സഹായിക്കുന്നു.
പ്രകൃതിദത്ത ഔഷധങ്ങളും മസാലകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയും.
ബ്രോക്കോളി, കോളിഫ്ലവർ, ബെൽ പെപ്പർ തുടങ്ങിയവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മികച്ച ഗ്ലൈസെമിക് ആരോഗ്യത്തിന് സഹായിക്കും.