നാൽപ്പത് പിന്നിട്ട സ്ത്രീകൾ ശ്രദ്ധിക്കണം; കൊളസ്ട്രോൾ കുറയ്ക്കാനുള്ള മാർഗങ്ങൾ
രക്തത്തിലെ കൊളസ്ട്രോളിൻറെ അളവ് ഉയരുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണ്.
സ്ത്രീകളിലെ ലൈംഗിക ഹോർമോണായ ഈസ്ട്രജൻ സ്ത്രീകളിൽ പുരുഷന്മാരേക്കാൾ ഉയർന്ന അളവിൽ എച്ച്ഡിഎൽ കൊളസ്ട്രോൾ ഉണ്ടാക്കുന്നു.
സ്ത്രീകൾ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് വളരെയധികം ശ്രദ്ധ പുലർത്തണം.
ഓട്ടം, സൈക്ലിങ്, നീന്തൽ തുടങ്ങിയ വ്യായാമങ്ങൾ ശീലമാക്കണം.
ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ലീൻ പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം പാലിക്കുക.
അമിത മദ്യപാനം കൊളസ്ട്രോൾ വർധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
പുകവലി കൊളസ്ട്രോൾ വർധിക്കുന്നതിന് കാരണമാകും. പുകവില ഉപേക്ഷിക്കേണ്ടത് പ്രധാനമാണ്.
ശരീരഭാരം കുറയ്ക്കുന്നതിലൂടെ എൽഡിഎൽ കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സാധിക്കും.
കൊളസ്ട്രോൾ നില പതിവായി പരിശോധിക്കേണ്ടത് പ്രധാനമാണ്.