വാലന്റൈൻസ് ഡേ; റോസ് ഡേ മുതൽ കിസ് ഡേ വരെ
റോസ് ഡേ മുതൽ കിസ് ഡേ വരെയുള്ള ദിവസങ്ങൾ വാലന്റൈൻ വീക്ക് എന്നാണ് അറിയപ്പെടുന്നത്.
റോസ് ഡേ ഫെബ്രുവരി ഏഴിനാണ് ആഘോഷിക്കുന്നത്.
ഫെബ്രുവരി എട്ടിന് പ്രൊപ്പോസ് ഡേ ആഘോഷിക്കുന്നു. നിങ്ങളുടെ ഇഷ്ടം മറ്റൊരു വ്യക്തിയോട് തുറന്നുപറയുന്നതിനുള്ള ദിവസമാണിത്.
ഫെബ്രുവരി ഒമ്പത് ചോക്ലേറ്റ് ഡേ ആണ്.
ഫെബ്രുവരി പത്തിന് ടെഡി ഡേ ആഘോഷിക്കുന്നു. ഈ ദിവസം പങ്കാളിക്ക് ടെഡി ബിയർ സമ്മാനമായി നൽകുന്നു.
ഫെബ്രുവരി പതിനൊന്നിന് പ്രോമിസ് ഡേ ആണ്. പങ്കാളികൾ പരസ്പരം വാഗ്ദാനങ്ങൾ നൽകുന്ന ദിവസമാണിത്.
ഫെബ്രുവരി 12 ഹഗ് ഡേ ആണ്. നിങ്ങളുടെ പങ്കാളിയെ ഊഷ്മളമായി ആലിംഗനം ചെയ്യുക.
ഫെബ്രുവരി 13 കിസ് ഡേ ആണ്. ചുംബനങ്ങളിലൂടെ സ്നേഹം പങ്കുവയ്ക്കുന്നതിനാണ് കിസ് ഡേ ആഘോഷിക്കുന്നത്.
ഫെബ്രുവരി പതിനാലിന് വാലന്റൈൻസ് ഡേ ആഘോഷിക്കുന്നു. ഈ ദിവസം പങ്കാളികൾ പരസ്പരം സമ്മാനങ്ങളും ആശംസാ കാർഡുകളും സമ്മാനിക്കുന്നു.