പ്രമേഹരോഗികൾ ഒഴിവാക്കേണ്ട പഴങ്ങൾ
മാമ്പഴത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാൻ കാരണമാകും.
പഞ്ചസാരയും കാർബോഹൈഡ്രേറ്റുകളും അടങ്ങിയതാണ് വാഴപ്പഴം. ഇത് പ്രമേഹരോഗികളുടെ ഗ്ലൂക്കോസ് നിലയെ തടസപ്പെടുത്തും.
പ്രമേഹരോഗികൾ ചെറി അമിതമായി കഴിക്കുന്നത് ദോഷം ചെയ്യും.
കാർബോഹൈഡ്രേറ്റ് അടങ്ങിയ മുന്തിരിയിൽ കലോറിയും കൂടുതലാണ്. പ്രമേഹരോഗികൾ മുന്തിരി അമിതമായി കഴിക്കരുത്.
പഞ്ചസാരയും കലോറിയും അടങ്ങിയ ഓറഞ്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാൻ ഇടയാക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ ഇടയാക്കുന്ന ഉയർന്ന പഞ്ചസാര അടങ്ങിയ പഴങ്ങളിൽ ഒന്നാണ് പിയർ.
ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ പഴമാണെങ്കിലും മാതളനാരങ്ങയിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹരോഗികൾക്ക് ദോഷം ചെയ്യും.
ഉയർന്ന കലോറി അടങ്ങിയ സ്ട്രോബെറി പ്രമേഹരോഗികൾക്ക് നല്ലതല്ല.
തണ്ണിമത്തനിൽ ഗ്ലൈസെമിക് ഇൻഡക്സ് ഉയർന്നതാണ്. ഇത് പ്രമേഹരോഗികൾക്ക് അനുയോജ്യമല്ല.