ശരീരത്തിലെ പലരോഗങ്ങളേയും ഒരു പരിധി വരെ നിയന്ത്രിക്കുന്നതിൽ വെള്ളം ഒരു വലിയ പങ്കു വഹിക്കുന്നു. അതിനാൽ തന്നെ നിങ്ങളുടെ ശരീരത്തിൽ യൂറിക്ക് ആസിഡിന്റെ അളവ് കുറവാണെങ്കിൽ ദിവസവം കുറഞ്ഞത് 8-10 ഗ്ലാസ്സ് വെള്ളം കുടിക്കാൻ ശ്രമിക്കുക.
യൂറിക്ക് ആസിഡ് ശരീരത്തിൽ കൂടുതലായ വ്യക്തികൾ എപ്പോഴും കൃത്യമായ ഒരു ഡയറ്റ് ഫോളോ ചെയ്യാൻ ശ്രമിക്കുക. കാരണം നമ്മുടെ ഭക്ഷണത്തിലൂടേയും ശരീരത്തിൽ യൂറിക്ക് ആസിഡ് അളവ് വർദ്ധിക്കാൻ കാരണമാകുന്നു.
മദ്യം, പ്രധാനമായും ബിയർ, സ്പിരിറ്റ് എന്നിവ കഴിക്കുന്നത് ശരീരത്തിലെ യൂറിക്ക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകും. അതിനാൽ മദ്യാപാനം നിയന്ത്രിക്കുക എന്നത് യൂറിക്ക് ആസിഡ് നിയന്ത്രിക്കുവാൻ വളരെ പ്രധാനമാണ്.
മധുരമുള്ള ഭക്ഷണ പാനീയങ്ങൾ ധാരാളമായി കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ അത് പരിമിതപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് ഫ്രക്ടോസ് ചേർത്ത മധുരമുള്ളവ, യൂറിക്ക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. സന്ധിവാതത്തിനുള്ള സാധ്യതയും വർദ്ധിപ്പിക്കും.
അമിതഭാരമുള്ളവർ തീർച്ചയായും നിങ്ങളുടെ ശരീരത്തിലെ യൂറിക്ക് ആസിഡിന്റെ അളവ് പരിശോധിക്കേണ്ടതാണ്. കാരണം ഉയരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ആരോഗ്യകരമായ ഒരു ഭാരം എപ്പോഴും നിലനിർത്തേണ്ടത് പ്രധാനമാണ്.
നിങ്ങളുടെ നിത്യഭക്ഷണത്തിൽ നിന്നും ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾ, പ്രിസർവേറ്റീവുകൾ ധാരാളമായി ചേർത്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. ഇവ ശരീരത്തിൽ യൂറിക്ക് ആസിഡിന്റെ അളവ് വർദ്ദിപ്പിക്കും.
നിങ്ങളുടെ ഡയറ്റിൽ കൊഴുപ്പ് താരതമ്യേന കുറഞ്ഞ പാൽ, തൈര, ചീസ്, എന്നിവ ഉൾപ്പെടുത്തുക. ഇത് നിങ്ങളുടെ ശരീരത്തിലെ യൂറിക്ക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
പ്രോട്ടീൻ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെങ്കിലും ശരീരത്തിൽ അമിതമായി പ്രോട്ടീൻ എത്തുന്നത് യൂറിക്ക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമായേക്കാം. അതിനാൽ ആവശ്യത്തിലധികം പ്രോട്ടീൻ ശരീരത്തിൽ അടിഞ്ഞു കൂടാത്ത വിധം ഡയറ്റ് എടുക്കുക.
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ യൂറിക്ക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായകരമാണ്. (ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതിവായ കാര്യങ്ങളുടേയും പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ്. സീ മീഡിയ ഇത് സ്ഥിരീകരിക്കുന്നില്ല)