വെറും വയറ്റിൽ വെളുത്തുള്ളി വെള്ളം കുടിക്കുന്നതിൻറെ ഗുണങ്ങൾ
ഒഴിഞ്ഞ വയറ്റിൽ വെളുത്തുള്ളി വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
വെളുത്തുള്ളി വെള്ളം കുടിക്കുന്നത് ദഹനത്തെ ഉത്തേജിപ്പിക്കും. ഇത് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ കുറയ്ക്കും.
വെളുത്തുള്ളിയിൽ കരളിൻറെ പ്രവർത്തനം മികച്ചതാക്കാനും വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.
കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും വെളുത്തുള്ളി മികച്ചതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് വെളുത്തുള്ളി വെള്ളം സഹായിക്കും.
വെളുത്തുള്ളിയിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കും.
മെറ്റബോളിസം വർധിപ്പിക്കുകയും കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നത് വഴി ശരീരഭാരം നിയന്ത്രിക്കാനും വെളുത്തുള്ളി സഹായിക്കുന്നു.
വെറുംവയറ്റിൽ വെളുത്തുള്ളി വെള്ളം കുടിക്കുന്നത് തലച്ചോറിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കും.