Blood Pressure Lowering Foods: ഓട്സ്

ഓട്സിന്റെ ​ഗുണഫലങ്ങളെക്കുറിച്ച് പ്രത്യേകമായി പറയേണ്ടതില്ലല്ലോ.. ആോ​ഗ്യകരമായ ഒരു പ്രഭാതഭക്ഷണത്തിന് ഓട്സ് വളരെ നല്ലതാണ്. ഉയർന്ന് രക്ത സമ്മർദ്ധമുള്ളവരെ സംബന്ധിച്ച് രാവിലെ ഓട്സ്കഴിക്കുന്നത് ബിപി ഉയരാൻ അനുവിക്കുന്നില്ല. കൂടുതൽ ആരോ​ഗ്യകരമാക്കുന്നതിനായി പഴങ്ങൾ, ഡ്രൈഫ്രൂട്ട്സ്, പച്ചക്കറികൾ എന്നിവയും ചേർക്കാവുന്നതാണ്.

Zee Malayalam News Desk
Apr 01,2024
';

​ഗ്രീക്ക് യോ​ഗർട്ട്

പ്ലെയിൻ​ ​ഗ്രീക്ക് യോ​ഗർട്ടിൽ സോഡ‍ിയം വളരെ കുറവാണ് അതിനാൽ ഇത് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ബിപി ഉയരാൻ അനുവദിക്കുന്നില്ല. മാത്രമല്ല ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന പ്രോട്ടീൻ അളവ് നിങ്ങളുടെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.

';

മുട്ട വെള്ള ഓംലെറ്റ്

മുട്ടയുടെ വെള്ളയിൽ സ്വാഭാവികമായ സോഡിയവും കൊളസ്ച്രോളം വളരെ കുറവാണ്. അതിനാൽ ഹൈ ബിപി പ്രശ്നമുള്ളവർക്ക് ഇത് മികച്ച തിരഞ്ഞെടുപ്പാണ്. ഇത് കൂടുതൽ ആരോ​ഗ്യകരമാക്കുന്നതിനായി ചീര, കുരുമുളക്, ​ഗ്രേറ്റഡ് കാരറ്റ് എന്നിവയും ചേർക്കാവുന്നതാണ്.

';

വ്യത്യസ്ഥ ധാന്യങ്ങൾ ചേർത്ത ബ്രെഡ്

ഉപ്പ് അധികം ചേർക്കാത്ത(ലോ സോഡിയം) ബ്രെഡുകൾ മാർക്കറ്റിൽ ലഭ്യമാണ്. ഇത് പ്രഭാത ഭക്ഷണമാക്കുന്നത് നിങ്ങളുടെ ബിപി ഉയർത്തുന്നില്ല. ഇതിനൊപ്പം ഏതെങ്കിലും തരത്തിലുള്ള പഴങ്ങൾ, പച്ചക്കറികൾ, മുട്ട എന്നിവ ചേർത്ത് കൂടുതൽ ആരോ​ഗ്യകരമാക്കാവുന്നതാണ്.

';

സ്മൂത്തികൾ

രാവിലെ ഏതെങ്കിലും തരത്തിലുള്ള പഴങ്ങളുടേയോ പച്ചക്കറികളുടേയോ ജ്യൂസുകൾ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ബിപി ഉയരാൻ അനുവധിക്കുന്നില്ല. (ജ്യൂസുകൾ തയ്യാറാക്കുമ്പോൾ അമിത തോതിൽ പഞ്ചസര ചേർക്കരുത്. കൊഴുപ്പ് കുറഞ്ഞ പാൽ ഉപയോ​ഗിക്കാം).

';

ചിയ വിത്ത് പുഡ്ഡിം​ഗ്

മധുരമിലാത്ത ബദാം പാലിൽ അതിൽ ഒരു സ്പൂൺ ചിയ വിത്തുകളും ചേർത്ത് രാത്രി മുഴുവൻ കുതിരാൻ വെക്കുക. രാവിലെ അതിൽ നിങ്ങൾക്ക് ഇഷ്ടമുള്ള പഴങ്ങളും അരിഞ്ഞ് ചേർത്ത് കഴിക്കുക. ഇത് ബിപി രോ​ഗികൾക്ക് വളരെ മികച്ച ഭക്ഷണമാണ്. ‌‌

';

ചീസ്

കുറഞ്ഞ സോഡിയം അല്ലെങ്കിൽ ഉപ്പില്ലാത്ത കോട്ടേജ് ചീസ് എടുത്ത് പ്രഭാത്തതില്‌ നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതായിരിക്കും. കാരണം ഇവ ബിപി ഉയരാൻ അനുവധിക്കുന്നില്ല.

';

VIEW ALL

Read Next Story