ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്നി. അതിനാൽ തന്നെ ഈ അവയവത്തെ ആരോഗ്യകരമായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനായി ഇനി പറയുന്ന ഭക്ഷണങ്ങൾ പതിവാക്കൂ..
ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന ഭഷണമാണ് സാൽമൺ. ഇത് വൃക്കകളെ ആരോഗ്യകരമായി സൂക്ഷിക്കുന്നതിൽ വളരെ വലിയ പങ്കു വഹിക്കുന്നു.
സരസഫലങ്ങൾ പൊതുവിൽ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിൽ തന്നെ ബ്ലൂബെറി വൃക്കകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിനാൽ ഇത് പതിവായി ഡയറ്റിൽ ഉൾപ്പെടുത്തൂ.
ആന്റി ഓക്സിഡന്റുകൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ കെയ്ൽ ഇലകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വൃക്കകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
കാപ്സിക്കത്തിന്റെ മെഡിസിനൽ വാലുവിനെക്കുറിച്ച് അറിയുന്നവരാണ് നമ്മിൽ പലരും. വിറ്റാമിൻ എ, സി, ബി6 എന്നിവയാൽ സമ്പുഷ്ടമായതും പൊട്ടാ്യം കുറഞ്ഞതുമായ ഈ ഭക്ഷണം വൃക്ക രോഗമുള്ളവരുടെ ഡയറ്റിൽ തീർച്ചയായും ഉൾപ്പെടുത്തണം.
ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫലമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ് വെളുത്തുള്ളി. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വൃക്കകളുടെ നല്ല ആരോഗ്യത്തെ ത്വരിതപ്പെടുത്തും.
കിഡ്നി സംബന്ധമായ രോഗമുള്ളവർ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പച്ചക്കറിയാണ് കോളിഫ്ലവർ. കഴിക്കുന്നതിന് മുമ്പായി നാരങ്ങ ചേർത്ത വെള്ളത്തിലോ മഞ്ഞൾ ചേർത്ത വെളളത്തിലോ ഇട്ടു വെച്ചതിന് ശേഷം ഉപയോഗിക്കുക.
നല്ല കൊഴുപ്പ് നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമാണ്. അതിന്റെ മികച്ച ഉറവിടമാണ് ഒലിവ് ഓയിൽ. ഇത് വൃക്കയുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. അതിനാൽ തീർച്ചയായും ഡയറ്റിൽ ഉൾപ്പെടുത്തുക.
കിഴങ്ങു വർഗങ്ങളിൽ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് മധുരക്കിഴങ്ങ്. ഇതിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടേയും പഠനങ്ങളേയും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.