മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ? അറിയാം
മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ? അല്ലെങ്കിൽ മുട്ട ശരിക്കും കൊളസ്ട്രോൾ കൂട്ടുന്ന ഭക്ഷണമാണോ? എന്നിങ്ങനെ നിരവധി സംശയങ്ങൾ നമുക്കുള്ളിലുണ്ട് അല്ലെ
ഇത്തരം സംശയം നമുക്കിന്ന് മാറ്റം. പ്രോട്ടീന്റെ ഉറവിടമാണ് മുട്ട. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീനുകൾ, ആന്റിഓക്സിഡന്റുകൾ, കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് മുട്ട
മുട്ടയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഹൃദ്രോഗത്തിന് കാരണമാകുമെന്നാണ് പലരുടേയും വിശ്വാസം. എന്നാൽ മുട്ട കഴിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് പഠനങ്ങൾ പറയുന്നു
മുട്ട ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തിൻ്റെ ഭാഗമാണെന്നും ഗവേഷകർ പറയുന്നുണ്ട്. മുട്ടയും ഹൃദയ സംബന്ധമായ അസുഖങ്ങളും തമ്മിൽ ഒരു ബന്ധവുമില്ലെന്നാണ് പഠനത്തിൽ പറയുന്നത്
മുട്ടയിൽ അധിക അളവിൽ വിറ്റാമിനുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ആരോഗ്യവാനായ ഒരു മുതിർന്നയാൾക്ക് സുരക്ഷിതമായി പ്രതിദിനം 1-2 മുട്ടകൾ കഴിക്കാമെന്ന് ചില ഗവേഷണങ്ങൾ പറയുന്നു
വെണ്ണ, ചീസ്, സംസ്കരിച്ച മാംസം തുടങ്ങിയ പൂരിത കൊഴുപ്പുകൾ, ബേക്കറി സാധനങ്ങളിലെ ട്രാൻസ് ഫാറ്റുകൾ, ഫാസ്റ്റ് ഫുഡ്, സംസ്കരിച്ച ഭക്ഷണം എന്നിവ അടങ്ങിയ ഭക്ഷണക്രമം രക്തത്തിലെ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും