ഹൃദയത്തിൻറെ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണങ്ങൾ
സോസേജുകൾ, ബേക്കൺ മുതലായ സംസ്കരിച്ച മാംസങ്ങളാണ് ഹൃദയത്തിന് ഹാനികരമായ ഭക്ഷണങ്ങളിൽ ചിലത്.
ഫ്രെഞ്ച് ഫ്രൈസ്, ഫിഷ് ഫ്രൈ, ചിപ്സ് തുടങ്ങിയ വറുത്ത ഭക്ഷണങ്ങളിൽ ഹൃദയത്തിൻറെ ആരോഗ്യത്തിന് ഹാനികരമായ ട്രാൻസ് ഫാറ്റുകൾ അടങ്ങിയിരിക്കുന്നു.
സോഡ, എനർജി ഡ്രിങ്കുകൾ, ഫ്രൂട്ട് ജ്യൂസുകൾ തുടങ്ങിയ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഹൃദയാരോഗ്യത്തിന് ദോഷം ചെയ്യും.
വൈറ്റ് ബ്രെഡ്, പാസ്ത, പേസ്ട്രികൾ എന്നിവ ഉൾപ്പെടെയുള്ള ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ നിങ്ങളുടെ ഹൃദയത്തിൻറെ ആരോഗ്യത്തിന് ദോഷം ചെയ്യും.
പാൽ, വെണ്ണ, ചീസ് തുടങ്ങിയ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കൊളസ്ട്രോൾ വർധിപ്പിക്കുകയും ഹൃദയത്തിൻറെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
ക്രീം പാലും പഞ്ചസാരയും അമിതമായി ശരീരത്തിലെത്തുന്നതിന് കാരണമാകുന്നു. ഇത് ഹൃദയത്തിൻറെ ആരോഗ്യത്തിന് ദോഷകരമാണ്.
ഉപ്പ് അഥവാ സോഡിയം വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. എന്നാൽ, അമിതമായി ഉപ്പ് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.
ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.