Varieties of Kulfi: മാം​ഗോ കുൽഫി

ഇപ്പോൾ മാങ്ങയുടെ സീസണല്ലേ.. മാർക്കറ്റിൽ ഇപ്പോൾ വ്യത്യസ്ഥ തരത്തിലുള്ള മാങ്ങകൾ സുലഭമാണ്. മാങ്ങ കൊണ്ട് എന്തെങ്കിലും വ്യത്യസ്ഥമായ ഡിഷ് പരീക്ഷിക്കാൻ നിങ്ങൾ താൽപര്യമുണ്ടെങ്കിൽ ഇത്തവണ ഒരു മാം​ഗോ കുൽഫി തയ്യാറാക്കി നോക്കൂ..

Zee Malayalam News Desk
Mar 25,2024
';

ബദാം കുൽഫി

ഈ സമ്മറിൽ ശരീരത്തിന് പല തരത്തിലുള്ള രോ​ഗങ്ങളാണ് പിടിപെടുന്നത്. നിർജ്ജലീകരണത്തിനൊപ്പം ശരീരത്തിൽ പോഷകങ്ങളുടെ കുറവ് സംഭവിക്കാനും കാരണമാകുന്നു. ഈ സഹചര്യത്തിൽ പ്രോട്ടീനിന്റെയും മറ്റ് പോഷകങ്ങളുടേയും മികച്ച ഉറവിടമായ ബദാം കൊണ്ട് കുൽഫി തയ്യാറാക്കി കഴിക്കൂ.

';

കേസർ കുൽഫി

കുങ്കുമപ്പൂവ് ചേർത്ത് പ്രത്യേക രീതിയിൽ തയ്യാറാക്കുന്ന കുൽഫിയാണിത്. കുങ്കുമപ്പൂവ് ചേർക്കുന്നതിനാൽ തന്നെ ഇത് എത്രത്തോളം രുചികരവും ആരോ​ഗ്യകരവുമാണെന്നത് പറയേണ്ടതില്ലല്ലോ... ഈ സമ്മറിൽ ശരീരം തണുപ്പിക്കാനും ആരോ​ഗ്യകരമായിരിക്കാനും കേസർ കുൽഫി കഴിക്കൂ..

';

ക്രീം ഖോയ കുൽഫി

പാലല്ല പാൽപൊടിയാണ് ഇതിലെ മെയിൻ താരം. അതിനാൽ തന്നെ ഇത് വീട്ടിൽ തയ്യാറാക്കാനും വളരെ എളുപ്പമാണ്. ഏലക്കാപ്പൊടി, ഡ്രൈ ഫ്രൂട്ട്സ് എന്നിവയും ഇതിൽ ചേർക്കവുന്നതാണ്.

';

ക്ലാസ്സിക്ക് പിസ്ത കുൽഫി

കൊഴുപ്പ് കുറഞ്ഞ പാലിൽ പിസ്ത ചേർത്ത് പ്രത്യേക രീതിയിലാണ് ഈ കുൽഫി തയ്യാറാക്കുന്നത്. ഒപ്പം നല്ല ഫ്രഷായുള്ള ക്രീമും ചേർത്ത് തയ്യാറാക്കുന്ന ഈ കുൽഫി വളരെ രുചികരമാണ്.

';

VIEW ALL

Read Next Story