ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് ചീര. ഇതിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ്, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
ചീരയിൽ ധാരാളമായി പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കാനും രക്തക്കുഴലുകളുടെ പിരിമുറുക്കം കുറയ്ക്കാനും സഹായിക്കുന്നു.
ചീരയ്ക്ക് കുന്നോളം ഗുണങ്ങൾ ഉണ്ടെങ്കിലും അതിരു കവിഞ്ഞാൽ ആരോഗ്യകരമായ ദോഷവും ഇത് ചെയ്യും. അമിതമായി കഴിക്കുന്നത് ശരീരത്തിന് ഗുണത്തേക്കാൾ ഏറെ ദോഷവും ചെയ്യും.
ചീര കഴിക്കുന്നത് ചിലയാളുകളിൽ സന്ധിവാതം, എല്ലുകളുടെ ബലക്ഷയം എന്നിവയ്ക്ക് കാരണമാകും. ഇത് സന്ധികളിൽ വേദനയക്കും കാരണമായേക്കാം. അതിനാൽ കുറഞ്ഞ അളവിൽ കഴിക്കുക.
ഇലക്കറികൾ ശരീരത്തിന് നല്ലതാണെങ്കിലും ചിലരിൽ ഇത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതിനാൽ കുറഞ്ഞ അളവിൽ മാത്രം ചീര കഴിക്കുക.
ചീരയിൽ ധാരാളമായി കാൽസ്യം ഓക്സലേറ്റ് അടങ്ങിയിരിക്കുന്നു. അതിനാൽ ധാരാളമായി കഴിക്കുന്നത് കിഡ്നി സ്റ്റോൺ പ്രശ്നങ്ങൾ ഉണ്ടാക്കും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.