ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത പഴങ്ങൾ
വാഴപ്പഴം ഫ്രിഡ്ജിൽ വയ്ക്കുന്നത് അവയുടെ രുചി കുറയാൻ കാരണമാകുന്നു.
മുറിക്കാത്ത തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല. തണ്ണിമത്തൻ മുറിച്ചതിന് ശേഷം അൽപനേരം ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാവുന്നതാണ്.
ഓറഞ്ച്, ഗ്രേപ് ഫ്രൂട്ട്, നാരങ്ങ എന്നിവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് രുചി കുറയ്ക്കും.
പീച്ച്, പ്ലം, ആപ്രിക്കോട്ട്സ് തുടങ്ങിയ പഴങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്.
അവോക്കാഡോ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് പഴം പാകമാകുന്നത് വൈകിക്കുന്നു. ഇത് രുചിയെയും ഗുണത്തെയും ബാധിക്കും.
പഴുത്ത് പാകമാകാത്ത മാമ്പഴം ഫ്രിഡ്ജിൽ വയ്ക്കുന്നത് ഇത് പഴുക്കുന്നതിനെ മന്ദഗതിയിലാക്കുന്നു. പഴുത്തവ മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക.
പൈനാപ്പിൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അവയുടെ രുചിയും ഗുണവും കുറയ്ക്കും.
കിവി ഫ്രിഡ്ജിൽ സൂക്ഷിക്കരുത്.
ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.