കുട്ടിക്കാല നൊസ്റ്റാൾജിയയിലൊന്നാണ് പഞ്ഞി മിഠായി
മധുരം നിറം എന്നിവ കൊണ്ടെല്ലാം വ്യത്യസ്തമാണ് പഞ്ഞി മിഠായി ഇത് തന്നെയാവും കുട്ടികളെയും ആകർഷിച്ചിരിക്കുക
എല്ലാ പഞ്ഞി മിഠായിയും കഴിക്കാമോ എന്നതാണ് ഇപ്പോൾ ഉന്നയിക്കപ്പെടുന്ന ചോദ്യം
നേരത്തെ കൊല്ലത്തും ഇപ്പോൾ പുതുച്ചേരിയിലും പഞ്ഞി മിഠായയിൽ ക്യാൻസറിന് കാരണമാവുന്ന ചില വസ്തുക്കളുണ്ടെന്ന് കണ്ടെത്തിയിരുന്നു
തുണികള്‍, പേപ്പര്‍, ലെദര് എന്നിവയ്ക്കെല്ലാം നിറം നല്കാൻ ഉപയോഗിക്കുന്ന 'റോഡമിൻ ബിയാണ് ഇതിൽ കണ്ടെത്തിയത്
'റോഡമിൻ ബി പതിവായി ശരീരത്തിലെത്തിയാല്‍ ക്രമേണ നമ്മെ അത് പ്രതികൂലമായി ബാധിക്കും ക്യാൻസർ അടക്കമുള്ളവയ്ക്ക് കാരണമാകാം