എല്ലാവരും കഴിക്കാനായി ഇഷ്ടപ്പെടുന്ന ഒരു പച്ചക്കറിയാണ് കോളിഫ്ലവർ. ഇതുപയോഗിച്ച് പലതരത്തിലുള്ള പച്ചക്കറികൾ തയ്യാറാക്കാറുണ്ട്. അത്തരത്തിൽ സ്പെഷലായി റെസ്റ്റോറന്റ് സ്റ്റൈലിൽ കോളിഫ്ളവർ ലോലിപോപ്പ് തയ്യാറാക്കുന്ന വിധമാണ് ഇവിടെ പറയുന്നത്.
കോളിഫ്ലവർ, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ്, ഗരംമസാല, കോൺഫ്ലവർ, മുട്ട, ഓയിൽ, സിൽവർ പേപ്പർ എന്നിവയാണ് ഇതിന് പ്രധാനമായും ആവശ്യമുള്ളത്.
ഒരു ഇടത്തരം വലുപ്പമുള്ള കോളിഫ്ലവർ എടുക്കുക. ശേഷം അവയുടെ ഇലകളെല്ലാം നീക്കം ചെയ്യുക. പിന്നീട് ഒരോ ഇതളുകൾ വീതം അൽപ്പം നീളത്തിൽ തണ്ട് നിലനിർത്തി കൊണ്ട് മുറിച്ചെടുക്കുക.
ഒരു പാത്രം എടുക്കുക. അതിലേക്ക് മുളക് പോടി, മഞ്ഞൾ പോടി, കോൺഫ്ലവർ, ഉപ്പ്, ഗരംമസാല, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുട്ട പൊട്ടിച്ച് അതിലെ വെള്ള എന്നിവ ചേർത്ത് അൽപ്പം കട്ടിയിൽ പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക.
ഈ മിശ്രിതത്തിലേക്ക് ഇതളുകളാക്കി വെച്ചിരിക്കുന്ന കോളിഫ്ലവർ എടുത്ത് മുക്കിയെടുക്കുക. ഒരു പാനെടുത്ത് വെച്ച് അതിലേക്ക് ഈ കോളിഫ്ലവർ ഓരോന്നായി ഇട്ടു നൽകുക.
എണ്ണയിൽ കിടന്ന് കോളിഫ്ലവർ നന്നായി ഫ്രൈ ആയാൽ അവ കോരിയെടുക്കുക. ശേഷം സിൽവർ പേപ്പർ ഉപയോഗിച്ച് അതിന്റെ തണ്ടിനൊരു കോട്ടിങ് നൽകുക.
ഇപ്പോൾ രുചികരമായ കോളിഫ്ളവർ ലോലിപോപ്പ് തയ്യാറായി കഴിഞ്ഞു. ഇനി കഴിക്കാവുന്നതാണ്. വേണമെങ്കിൽ തക്കാളി സോസും ചേർക്കാവുന്നതാണ്.