ഉപ്പുമാവ് പലർക്കും ഇഷ്ടമല്ല. എന്നാൽ ഈ രീതിയിൽ ഉണ്ടാക്കിയാൽ ഏത് കഴിക്കാത്തവനും കഴിച്ചുകൊണ്ടേയിരിക്കും. കാരണം ഇതൊരു വെറൈറ്റി ഉപ്പുമാവാണ്.
ഇത് തയ്യാറാക്കുന്നതിനായി റവ, കാരറ്റ്, പച്ച പട്ടാണി, ഉള്ളി, പച്ചമുളക്, കടുക്, ശുദ്ധമായ വെളിച്ചെണ്ണ, കശുവണ്ടി, ഉണക്കമുന്തിരി, ഉഴുന്ന്, കറിവേപ്പില, നെയ്യ്, ഉപ്പ് എന്നിവ ആവശ്യമാണ്.
ആദ്യം തന്നെ റവ ഒരു പാനിലിട്ട് നന്നായി ചൂടാക്കുക. ശേഷം കാരറ്റ്, ഉള്ളി, പച്ചമുളക്, ബീൻസ് എന്നിവ ചെറുതായി അരിഞ്ഞെടുക്കുക. എന്നിട്ട് ഒരു പാനെടുത്ത് അതിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുക് ഉഴുന്ന് എന്നിവ ഇടുക.
ശേഷം അരിഞ്ഞ് വെച്ച പച്ചക്കറികൾ ഓരോന്നായി അതിലേക്ക് ഇട്ടു കൊടുത്ത് നന്നായി വഴറ്റിയെടുക്കുക. പച്ചക്കറികൾ വഴറ്റിയ ശേഷം അതിലേക്ക് ചൂടാക്കി വെച്ച റവയും ചേർത്ത് ഒന്നൂടെ എല്ലാം ഇളക്കിയ ശേഷം ഉപ്പും ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർക്കുക. മൂടിവെച്ച് വേവിക്കുക.
ഒരു പാനെടുത്ത് അൽപ്പം നെയ്യൊഴിക്കുക. ശേഷം അതിലേക്ക് അൽപ്പം ഉള്ളി ചേർത്ത് മൂപ്പിച്ച് മാറ്റി വെക്കുക. പിന്നെ അതിലേക്ക് കശുവണ്ടിയും ഉണക്കമുന്തിരി ചേർത്ത് വറുത്തു കോരുക.
ഉണ്ടാക്കി വെച്ച ഉപ്പുമാവിലേക്ക് ഉള്ളി, കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേർക്കുക. ശേഷം അൽപ്പം അൽപ്പം കറിവേപ്പിലയും ചേർത്ത് അൽപ്പ സമയം കൂടെ മൂടി വെക്കുക രുചികരമായ ഉപ്പുമാവ് തയ്യാർ.