മലബന്ധം ലഘൂകരിക്കാനും ദഹനം മികച്ചതാക്കാനും സഹായിക്കുന്ന ജ്യൂസുകൾ
കുക്കുമ്പർ ജ്യൂസ് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നൽകാനും ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
കറ്റാർവാഴ ജ്യൂസ് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ദഹനം മികച്ചതാക്കാനും മലബന്ധം ഇല്ലാതാക്കാനും സഹായിക്കുന്നു.
ഫ്രഷ് ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാനും ദഹനം മികച്ചതാക്കാനും സഹായിക്കും.
പൈനാപ്പിൾ ജ്യൂസ് ദഹനത്തിന് മികച്ചതാണ്. ഇത് കുടലിൻറെ ആരോഗ്യത്തെ മികച്ചതാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
നാരങ്ങ നീര് അസിഡിക് ഗുണമുള്ളതാണ്. ഇതിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാനും മലബന്ധം കുറയ്ക്കാനും സഹായിക്കും.
വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ പരിഹരിക്കാനും ദഹനം മികച്ചതാക്കാനും മലബന്ധം ഇല്ലാതിരിക്കാനും പിയർ ജ്യൂസ് മികച്ചതാണ്.
പ്രൂൺ ജ്യൂസ് കഴിക്കുന്നത് മലബന്ധം കുറയ്ക്കാനും ദഹനം മികച്ചതാക്കാനും സഹായിക്കും.
ആപ്പിൾ ജ്യൂസ് കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താനും ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.