കൊളസ്ട്രോൾ കുറയ്ക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്
റെഡ് മീറ്റിൽ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ വർധിക്കുന്നതിന് കാരണമാകും.
ഗുലാബ് ജാമുൻ, ഹൽവ, പായസം തുടങ്ങിയ മധുരപലഹാരങ്ങൾ കഴിക്കുന്നത് കൊളസ്ട്രോൾ വർധിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാനും കാരണമാകും.
ചീസിൽ അമിതമായി ഉപ്പ് അടങ്ങിയിരിക്കുന്നു. ഇത് രക്തസമ്മർദ്ദം വർധിപ്പിക്കും.
മുട്ടയുടെ മഞ്ഞക്കരു അമിതമായി കഴിക്കുന്നത് കൊളസ്ട്രോളിൻറെ അളവ് വർധിപ്പിക്കും.
പഞ്ചസാര കൂടുതലായി അടങ്ങിയിരിക്കുന്ന പാനീയങ്ങൾ കുടിക്കുന്നത് ശരീരഭാരം വർധിപ്പിക്കുന്നതിനും കൊളസ്ട്രോളിൻറെ അളവ് ഉയർത്തുന്നതിനും കാരണമാകും.
കേക്കുകൾ, കുക്കീസുകൾ എന്നിവ എൽഡിഎൽ കൊളസ്ട്രോളിൻറെ അളവ് ഉയർത്തുകയും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടാൻ കാരണമാകുകയും ചെയ്യും.
വറുത്ത ഭക്ഷണങ്ങൾ ധാരാളം കലോറി അടങ്ങിയതാണ്. ഇവ ശരീരത്തിൽ കൊളസ്ട്രോളിൻറെ അളവ് വർധിപ്പിക്കും.