പൊതുവിൽ ഐസ്ക്രീമിനെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ലെങ്കിലും അങ്ങ് പാടെ കക്ഷിയെ തള്ളിക്കളയാൻ പറ്റില്ല.
ഐസ്ക്രീം കഴിക്കുന്നതിലൂടെ നമുക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കും.
ഐസ്ക്രീം സമ്പൂർണ പോഷകാഹാരമല്ലെങ്കിലും ഇതിന് ധാരാളം ഗുണങ്ങളുണ്ട്.
ഗുണമേന്മയുള്ളതും തയ്യാറാക്കുമ്പോൾ രാസവസ്തുക്കൾ ചേർക്കാത്തതുമായ ഐസ്ക്രീം ശരീരത്തിന് ഏറെ ഗുണം ചെയ്യും.
ഐസ് ക്രീം കഴിക്കുന്നത് എൻഡോർഫിൻ എന്ന ഹോർമോണുകൾ കൂടുതൽ പുറത്തുവിടുന്നു.
ഐസ് ക്രീം കഴിക്കുന്നത് മനസ്സിന് സന്തോഷം നൽകുന്നു. നമ്മൾ പോലും അറിയാതെ സന്തോഷം നമ്മുടെ ഉള്ളിൽ കടന്നു വരുന്നു.
ഐസ് ക്രീം കഴിക്കുന്നത് നമ്മുടെ ശരീരത്തിലെ കാൽസ്യത്തിന്റെ ലഭ്യത വർദ്ധിപ്പിക്കുന്നു.
ഐസ്ക്രീം എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നു.
ദന്തസംബന്ധമായ പ്രശ്‌നങ്ങളിലും ഐസ്‌ക്രീം നമുക്ക് ഉപയോഗപ്രദമാണ്.
ഇവിടെ നല്കിയിരിക്കുന്ന കാര്യങ്ങള് പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല