അമിതഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് അതിരാവിലെ വെറും വയറ്റിൽ പെരുംജീരക ചായ കുടിക്കാവുന്നതാണ്.
ആർത്തവ സമയത്ത് വേദന അനുഭവപ്പെടുന്നവർക്ക് പെരുജീരക ചായ കഴിക്കാവുന്നതാണ്.
കണ്ണിന്റെ ആരോഗ്യത്തിന് പെരുജീരകം വളരെ നല്ലതാണ്. ഇതിലെ പോഷകങ്ങൾ കാഴ്ച്ച ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കാത്തവരാണ് നമ്മിൽ പലരും. അങ്ങനെയുള്ളവർക്ക് ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിന് ശേഷം അൽപ്പം പെരുജീരകം വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.
ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്ക് പെരുംജീരക ചായ കുടിക്കുന്നത് വളരെ നല്ലതാണ്. എല്ലാ അസ്വസ്ഥതകൾക്കും ശമനം ലഭിക്കും.
അസിഡിറ്റി, വായുക്ഷോഭം, ദഹനപ്രശ്നങ്ങൾ എന്നിവയുണ്ടെങ്കിൽ പെരുംജീരക ചായ കുടിക്കാം.
ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് പ്രമേഹം. അത്തരമൊരു സാഹചര്യത്തിൽ ദിവസവും പെരുജീരക ചായ കുടിക്കുന്നത് നല്ലതാണ്.(ശ്രദ്ധിക്കുക ഇവിടെ ൻകിയിരിക്കുന്നവിവരങ്ങൾ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)