ധാന്യങ്ങൾ ശരീരത്തിന് എപ്രകാരം ഗുണം ചെയ്യുമെന്ന് നമുക്കെല്ലാവർക്കുമറിയാം. അത്തരത്തിൽ ഏറെ ഗുണങ്ങൾ നിറഞ്ഞ ഒരു ധാന്യമാണ് കടല.
മലയാളിയെ സംബന്ധിച്ച് പുട്ടും കടലയും നമ്മുടെ ഇഷ്ട ഭക്ഷണത്തിൽ ഒന്നാണ്. പ്രഭാതത്തിൽ പലരുടേയും വീട്ടിലെ ഒരു പ്രധാനവിഭവമാണ് ഇത്.
ഇരുമ്പ്, വിറ്റാമിൻ ബി6, മഗ്നീഷ്യം എന്നിവയുടെ മികച്ച സ്രോതസ്സാണ് കടല.
ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നാരുകൾ കടലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കഴിക്കുന്നത് ദഹന വ്യവസ്ഥയ്ക്ക് ഗുണം നൽകുന്നു.
ഇന്നത്തെ കാലത്ത് മോശം ഭക്ഷണ ശീലങ്ങൾ ആദ്യം ബാധിക്കുന്നത് നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തനത്തെയാണ്. അത്തരമൊരു സാഹചര്യത്തിൽ കടല കഴിക്കുന്നത് നമ്മുടെ ഹൃദയത്തിന് ഗുണം നൽകുന്നുവെന്ന് മാത്രമല്ല ഹൃദയത്തെ ആരോഗ്യകരമാക്കാനും സഹായിക്കുന്നു.
കടലയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു.
കടല കഴിക്കുന്നത് നമ്മുടെ എല്ലുകൾക്ക് നല്ല ബലം നൽകുന്നു.
ആരോഗ്യകരമായി ഭാരം കൂട്ടാനും കുറയ്ക്കാനും ശ്രമിക്കുന്നവർക്ക് ഒരു പോലെ ഭക്ശണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു ധാന്യമാണ് കടല.
കടലയിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് നമ്മുടെ ആരോഗ്യത്തിന് ആരോഗ്യകരമായി എനർജി പ്രധാനം ചെയ്യുന്നു.
രക്തതിലെ പഞ്ചസാര നിയന്ത്രിക്കാനുള്ള കഴിവ് കടലയ്ക്കുണ്ട്. (ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്)