വളരെ പുരാതനകാലം മുതല്‍ ഇഞ്ചിയുടെ ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞുതന്നെ ഇത് പലവിധത്തില്‍ ഉപയോഗിച്ചുവരുന്നു.
ചുമ, ജലദോഷം എന്നിവയിൽ നിന്ന് ആശ്വാസം നൽകാൻ ഇഞ്ചി സഹായിക്കുന്നു
ഇഞ്ചിക്ക് ആന്‍റി വൈറൽ, ആന്‍റി ഫംഗൽ, ആന്‍റി-ടോക്സിക് ഗുണങ്ങളുണ്ട്, ഇത് പ്രതിരോധശേഷി ബൂസ്റ്ററായി പ്രവര്‍ത്തിക്കുന്നു
ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുന്നു.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്‍റിഓക്‌സിഡന്‍റും ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇഞ്ചിയിലുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇഞ്ചി സഹായിക്കും.
ഇഞ്ചിയിൽ ആന്‍റിഓക്‌സിഡന്‍റും ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്, ഇത് ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കും.
ആർത്തവ വേദനയ്ക്കുള്ള ഉത്തമ പരിഹാരമാണ് ഇഞ്ചി.
ഇഞ്ചി രക്തയോട്ടം മെച്ചപ്പെടുത്തുകയും പ്രത്യുൽപാദന ഹോർമോണുകളുടെ അളവ് വർദ്ധിപ്പിക്കുകയും പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും.