Hair Growth Tips in Summer: വേനൽക്കാലം

വേനൽക്കാലമായപ്പോൾ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് നേരിടേണ്ടതായി വരുന്നത്. അതിൽ പലരും ഇന്നു നേരിടുന്ന ഒരു ​ഗുരുതരമായ പ്രശ്നമാണ് മുടി കൊഴിച്ചിൽ, മുടിയുടെ അറ്റം പിളർന്ന് പോകുക തുടങ്ങിയ പ്രശ്നങ്ങൾ.

Zee Malayalam News Desk
Apr 01,2024
';

പഴങ്ങൾ

ശരീരത്തിൽ മുടിയുടെ വളർച്ചയ്ക്കാവശ്യമായ പോഷകങ്ങളുടെ അഭാവം കാരണമാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. അതിനായി ഈ വേനലിൽ ചില പഴങ്ങൾ പതിവായി കഴിക്കുന്നത് മുടിയുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിന വളരെ സഹായകരമാകും. അവയെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

';

പപ്പായ

നമ്മുടെ നാട്ടിൽ ധാരാളമായി കാണുപ്പെടുന്ന ഒരു ഫലമാണ് പപ്പായ. ശരീരത്തനാവശ്യമായ നിരവി പോഷകങ്ങളുടെ ഒരു വലിയ കേന്ദ്രമാണ് പപ്പായ. ഇത് കഴിക്കുകയോ, സ്മൂത്തിയോ, ജ്യൂസോ ആക്കി കഴിക്കുന്നതോ ചെയ്യുന്നത് മുടിയുടെ ആരോ​ഗ്യത്തിനും മുഖ സൗന്ദര്യം വർദ്ദിപ്പിക്കാനുവ വളരെ നല്ലതാണ്.

';

സ്ട്രോബെറി

മ​ഗ്നീഷ്യം, മാം​ഗനീസ്, കോപ്പർ എന്നിവയാൽ സമ്പുഷ്ടമായ ഒറു പഴവർ​ഗമാണ് സ്ട്രോബറി. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ വേനൽക്കാലത്തെ മുടിയുടെ പ്രരശ്നങ്ങൾക്കെല്ലാം പരിഹാരമാകുന്നു.

';

വാഴപ്പഴം

നിരവധി പോഷകങ്ങളുടെ ഒരു കലവറയാണ് വാഴപ്പഴം. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരത്തിന് വളരെ നല്ലതാണ്. വാഴപ്പഴം കഴിക്കുന്നത് ശരീരത്തിൽ തണുപ്പ് നിലനിർത്താൻ സഹായിക്കുന്നു. മുടിയുടെ ആരോ​ഗ്യത്തിന് ഇത് വളരെ നല്ലതാണ്.

';

ഓറഞ്ച്

വിറ്റാമിൻ സി ശരീരത്തിലെ ഒരു അഭിവാജ്യമായ ഘടകമാണ്. ഈ വിറ്റാമിനിന്റെ ഒരു മികച്ച സ്രോതസ്സാണ് ഓറഞ്ച്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് മുടിയുടെ വളർച്ചയെ ഇരട്ടിപ്പിക്കാൻ സഹായിക്കുന്നു.

';

പേരക്ക

വിറ്റാമിൻ എയും സിയും ധാരാളമായി അടങ്ങിയിരക്കുന്ന പഴവർ​ഗമാണ് പേരക്ക. ഇത് മുടിയുടെ വളർച്ചയ്ക്കും താരം അകറ്റാനും സഹായകരമാണ്. ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. സീ മീഡിയ ഇത് സ്ഥിരീകരിക്കുന്നില്ല.)

';

VIEW ALL

Read Next Story