ഏലക്കയുടെ ആരോഗ്യ ഗുണങ്ങൾ
ദഹന പ്രശ്നങ്ങൾ, വയറുവീർക്കൽ, ഗ്യാസ് തുടങ്ങിയവ പരിഹരിക്കാൻ ഏലക്ക മികച്ചതാണ്.
ഏലയ്ക്ക ചവയ്ക്കുന്നത് വായ്നാറ്റം കുറയ്ക്കാൻ സഹായിക്കും.
ഏലക്കയിലെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.
കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കുകയും രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ഇതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഏലക്കയ്ക്ക് ആൻറി മൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് ബാക്ടീരിയകളെ നശിപ്പിക്കാനും അണുബാധകൾ തടയാനും സഹായിക്കുന്നു.
ഏലക്ക എസൻഷ്യൽ ഓയിൽ ഉപയോഗിക്കുന്നതും ഏലക്ക ചായ കുടിക്കുന്നതും ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അവസ്ഥകളെ ലഘൂകരിക്കാൻ സഹായിക്കും.
ഏലക്കയുടെ സുഗന്ധത്തിന് മാനസികാവസ്ഥ വർധിപ്പിക്കാൻ സഹായിക്കുന്ന ഗുണങ്ങളുണ്ട്.
ഏലക്കയിലെ വിറ്റാമിൻ സി, സിങ്ക് എന്നിവ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് വിവിധ അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നു.