കാൽസ്യം അടങ്ങിയ പാലും പാലുൽപ്പന്നങ്ങളും ഗർഭിണികൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. കൂടാതെ സാധാരണ പ്രസവത്തേയും ഇത് പിന്തുണയ്ക്കുന്നു.
പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുട്ട.. ഇത് കഴിക്കുന്നത് നമ്മുടെ ശരീരത്തിലെ പ്രോട്ടീന്റെ അഭാവത്തെ നികത്തുന്നു. ഗർഭിണികൾക്ക് ശരിയായ അളവിൽ ശരീരത്തിൽ പ്രോട്ടീൻ ലഭിക്കേണ്ടത് അനിവാര്യമാണ്, ഇത് നോർമൽ ഡെലിവറിക്കുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു.
ഗർഭകാലത്ത് പച്ച നിറച്ചിലുള്ള പച്ചക്കറികൾ കഴിക്കേണ്ടത് അനിവാര്യമാണ്. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങളായ വിറ്റാമിനുകളും ധാകുക്കളും നൽകുന്നതോടൊപ്പം സാധാരണ പ്രസവത്തേയും സഹായിക്കുന്നു.
ഡ്രൈ ഫ്രൂട്ട്‌സിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇത് ഗർഭിണികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
പ്രോട്ടീൻ, നാരുകൾ, ഇരുമ്പ് എന്നിവയാൽ സമ്പന്നമായ പയറുവർഗ്ഗങ്ങൾ സാധാരണ പ്രസവത്തിന് ഏറ്റവും മികച്ച ഭക്ഷണമാണ്. ഇത് നിത്യേന ഡയറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
വിവിധ തരത്തിലുള്ള പോഷകഗുണമുള്ള പഴങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഗർഭിണികൾക്ക് സാധാരണ പ്രസവം നടക്കും. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും നല്ലതാണ്.
പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ മാംസം ഗർഭിണികൾ ശരിയായ അളവിൽ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യ ഭക്ഷണങ്ങൾ കുഞ്ഞിൻ്റെ തലച്ചോറിൻ്റെ വളർച്ചയ്ക്കും സാധാരണ പ്രസവത്തിനും സഹായിക്കുന്നു. അതിനാൽ ഇത് ഗർഭിണികൾ കഴിക്കേണ്ടത് അത്യവശ്യമാണ്.
ഗർഭിണികൾ ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇത് കുഞ്ഞിന്റെ ശരിയായ വളർച്ചയ്ക്കും ആവശ്യമാണ്.