സൂര്യൻ്റെ രാശിമാറ്റം; ഈ രാശിക്കാർ ഒരു മാസത്തേക്ക് തിളങ്ങും!
കുംഭം രാശിയിൽ സൂര്യൻ സംക്രമിച്ചിരിക്കുകയാണ്. സൂര്യൻ്റെ രാശിയിലെ ഈ മാറ്റം ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം തെളിയുമെന്ന് നോക്കാം.
ഗ്രഹങ്ങളുടെ രാജാവായ സൂര്യനെ ജ്യോതിഷത്തിൽ ആത്മാവ്, വിജയം, ഊർജ്ജം, സന്താനങ്ങൾ, സമ്പത്ത്, സ്വത്ത്, പിതാവ് എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.
ഫെബ്രുവരി 13 ന് സൂര്യൻ കുംഭ രാശിയിൽ പ്രവേശിച്ചു. ഇതിലൂടെ എല്ലാ രാശിക്കാർക്കും പ്രതികൂലവും അനുകൂലവുമായ ഫലങ്ങൾ ഉണ്ടാകുമെങ്കിലും ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ ഉണ്ടാകും.
ഫെബ്രുവരിയിലെ സൂര്യൻ്റെ ഈ മാറ്റം ഏതൊക്കെ രാശിക്കാർക്കാണ് ശുഭകരമെന്ന് നോക്കാം...
മേടം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് സൂര്യൻ സംക്രമിക്കുന്നത്. അതിലൂടെ ഇവർക്ക് കാര്യവിജയം, സാമ്പത്തിക നേട്ടം എന്നിവയുണ്ടാകും ഒപ്പം ജീവിതത്തിൽ സന്തോഷം വർദ്ധിക്കും.
ഇടവ രാശിക്കാർക്ക് ഈ സംക്രമണം ഗുണം ചെയ്യും. ഇവർക്ക് ഈ സമയം സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ദാമ്പത്യജീവിതം സന്തുഷ്ടമായിരിക്കും. ബന്ധങ്ങൾ കൂടുതൽ ദൃഢമാകും.
കന്നി രാശിയുടെ ആറാം ഭാവത്തിൽലാണ് സൂര്യന്റെ സംക്രമണം. ഇതിലൂടെ തൊഴിൽ ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും. സമ്പത്ത് കുമിഞ്ഞുകൂടും, പങ്കാളിയുമായുള്ള ബന്ധം അനുകൂലമായിരിക്കും. പ്രണയിതാക്കൾക്കും ഈ സംക്രമണം അനുകൂലമായിരിക്കും.
ധനു രാശിക്കാരുടെ പ്രണയ ജീവിതത്തിൽ ഈ സംക്രമം ശുഭകരമായിരിക്കും. ഇവരുടെ പ്രണയ ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. ജീവിത പങ്കാളിയുമായി ഏകോപനം വർദ്ധിക്കും. ഭാഗ്യം പൂർണ്ണമായും പിന്തുണയ്ക്കും. വിജയ സാധ്യതകൾ തെളിയും.
മിഥുനം രാശിക്കാർക്കും സൂര്യൻ്റെ ഈ സംക്രമം ശുഭകരമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള സംഭാഷണവും ആശയ വിനിമയവും കാരണം ബന്ധത്തിൽ മാധുര്യം ഉണ്ടാകും. വരുമാനം വർദ്ധിക്കും.