വേനൽക്കാലത്ത് ശരീരഭാരം കുറയ്ക്കാൻ ഈ പാനീയങ്ങൾ സൂപ്പറാ...
ജീരകവും പുതിനയും മറ്റ് മസാലകളും ചേർത്ത് ഉണ്ടാക്കുന്ന ഒരു കൂളിംഗ് പാനീയമാണ് ജൽജീര. ഇത് ദഹനം വർദ്ധിപ്പിച്ച് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും
ദഹനത്തെ സഹായിക്കുകയും മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യുന്ന ഉന്മേഷദായകവും കലോറി കുറഞ്ഞതുമായ ഒന്നാണിത്
ഉന്മേഷദായകമായ പ്രോബയോട്ടിക് പാനീയമായ ബട്ടർ മിൽക്കിന് അവിശ്വസനീയമായ ആരോഗ്യ ഗുണങ്ങളുണ്ട്. ഇത് ശരീരഭാരം കുറയ്ക്കുന്നവർക്കും ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്കും നല്ലതാണ്
കുറഞ്ഞ കലോറിയും ഉയർന്ന ജലത്തിൻ്റെ അംശവും ദഹനത്തെ സഹായിക്കുന്ന ഗുണങ്ങളും ഉള്ളതിനാൽ ഇത് ഭാരം നിയന്ത്രിക്കാൻ സഹായിക്കും
ഇലക്ട്രോലൈറ്റുകളും സ്വാദും നിറഞ്ഞ തേങ്ങാവെള്ളം നിരവധി ഗുണങ്ങൾ നിറഞ്ഞതാണ്. ഇത് തടി കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം ഉഷ്ണകാലത്ത് കുടിക്കാൻ പറ്റിയ ദാഹശമനി കൂടിയാണ്.
ആം പന്നയിൽ വിറ്റാമിൻ സി ആൻ്റിഓക്സിഡൻ്റുകൾ എന്നിവ ധാരളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും ശരീരത്തിൽ ജലാംശം നിലനിർത്താനും സഹായിക്കും