ഇന്ന് പ്രായഭേദമന്യേ പലരും നേരിടുന്ന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍
തെറ്റായ ജീവിതശൈലിയും ഭക്ഷണശീലങ്ങളും മുടി കൊഴിച്ചിലിന് പ്രധാന കാരണങ്ങളാണ്
മുടി കൊഴിച്ചില്‍ വര്‍ധിപ്പിക്കുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങളുണ്ട്
അമിതവണ്ണം, മുടി കൊഴിച്ചില്‍ എന്നിവയ്ക്ക് ഏറ്റവും കാരണമാകുന്ന ഒന്നാണ് പഞ്ചസാര
സോഡകളിലെ അസ്പാര്‍ട്ടേം എന്ന കൃത്രിമ മധുരം മുടിയിഴകള്‍ക്ക് കേടുവരുത്തും
മദ്യപാനം മുടി വളര്‍ച്ചയ്ക്ക് കാരണമാകുന്ന കെരാറ്റിന്‍ എന്ന പ്രോട്ടീനെ ദുര്‍ബലമാക്കും
എണ്ണമയമുള്ള ഭക്ഷണങ്ങള്‍ തലയോട്ടിയില്‍ വഴുവഴുപ്പുണ്ടാക്കുകയും സുഷിരങ്ങള്‍ അടഞ്ഞുപോകുകയും ചെയ്യും
മുട്ടയുടെ വെള്ള കെരാറ്റിന്‍ ഉത്പാദനത്തിന് സഹായിക്കുന്ന ബയോട്ടിന്‍ എന്ന വിറ്റാമിനെ തടയുന്നു
മെര്‍ക്കുറി ധാരാളം അടങ്ങിയ അയല, ട്യൂണ തുടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകും