നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നല്‍കുന്ന മികച്ച ഭക്ഷണങ്ങളിലൊന്നാണ് മുട്ട.
ആരോഗ്യകരമായ പ്രോട്ടീനുകളുടെയും അമിനോ ആസിഡുകളുടെയും ഏറ്റവും മികച്ച ഉറവിടമാണ് മുട്ട. .
ദിവസവും കഴിക്കുന്നത് പേശികൾ നന്നാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിയ്ക്കും.
പുഴുങ്ങിയ മുട്ട നേത്രസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഏറെ ഗുണകരമാണ്. വെറുംവയറ്റിൽ പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നത് ഗുണകരമാണ്.
ശരീരത്തിലെ മലിനമായ കൊളസ്‌ട്രോൾ നീക്കം ചെയ്യാനും പുഴുങ്ങിയ മുട്ട സഹായിക്കും. ദിവസവും വെറും വയറ്റിൽ പുഴുങ്ങിയ മുട്ട കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായകമാണ്
വെറും വയറ്റിൽ മുട്ട കഴിക്കുത് നിങ്ങളുടെ തലച്ചോറ് വളരെ വേഗത്തിൽ പ്രവർത്തിക്കാൻ സഹായിയ്ക്കുന്നു.
വെറും വയറ്റില്‍ മുട്ട കഴിയ്ക്കുന്നത് നിങ്ങളെ ദീർഘനേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്താൻ സഹായിക്കുന്നു. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാനും കലോറി എരിയ്ക്കാനും സഹായിക്കുന്നു.