ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
വിറ്റാമിൻ സി, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ മുട്ട ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണമാണ്.
സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങൾ ഒമേഗ-3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്. ഇത് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും.
കോഴിയിറച്ചിയിൽ ഉയർന്ന അളവിൽ സിങ്കും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും ടെസ്റ്റോസ്റ്റിറോൺ ഉത്പാദനത്തിന് അത്യാവശ്യമാണ്.
ചീരയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കും.
ബദാം, വാൽനട്ട് തുടങ്ങിയ നട്സുകളിൽ ആരോഗ്യകരമായ പ്രോട്ടീൻ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ടെസ്റ്റോസ്റ്റിറോൺ വർധിപ്പിക്കാൻ സഹായിക്കും.
വെളുത്തുള്ളിയിൽ അലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കാൻ മികച്ചതാണ്.
മാതളനാരങ്ങ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം, വീക്കം എന്നിവ കുറയ്ക്കും.
മുന്തിരിയിൽ അടങ്ങിയിരിക്കുന്ന റെസ് വെറാട്രോൾ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും.
തേങ്ങയിലും വെളിച്ചെണ്ണയിലും പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും.