രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തും ഈ പച്ചക്കറികൾ
വൈറ്റമിൻ എയും മറ്റ് പോഷകങ്ങളും കാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ടെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്ന പ്രകൃതിദത്ത പഞ്ചസാര കാരറ്റിലുണ്ട്.
ബീറ്റ്റൂട്ടിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിരിക്കുന്നു. ബീറ്റ്റൂട്ട് മിതമായ അളവിൽ കഴിക്കുന്നത് നല്ലതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുന്ന കാർബോഹൈഡ്രേറ്റുകൾ ഗ്രീൻ പീസിൽ അടങ്ങിയിരിക്കുന്നു.
മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് ചോളത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാൻ കാരണമാകും.
സാധാരണ ഉരുളക്കിഴങ്ങിനെ അപേക്ഷിച്ച് ഗൈസെമിക് ഇൻഡക്സ് കുറവാണെങ്കിലും മധുരക്കിഴങ്ങിന് സ്വാഭാവിക മധുരം ഉണ്ട്.
ഉരുളക്കിഴങ്ങ് ഫ്രൈ, ചിപ്സ് എന്നീ രൂപങ്ങളിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തും.
പാർസ്നിപ്പുകളിലും സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താൻ കാരണമാകും.
വൈറ്റമിൻ എ, ഫൈബർ തുടങ്ങിയ പോഷകങ്ങൾ മത്തങ്ങയിൽ ധാരാളം ഉണ്ടെങ്കിലും ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തും.
ബട്ടർനട്ട് സ്ക്വാഷിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.