ഉലുവ മുതൽ മുളപ്പിച്ച പയർ വരെ; തടി കുറയ്ക്കാൻ ഇത് ശീലമാക്കിക്കൊള്ളൂ...
പയർ വർഗങ്ങൾ കഴിക്കാൻ പൊതുവേ ആളുകൾക്ക് മടിയാണ്. എന്നാൽ ഏറെ ആരോഗ്യഗുണങ്ങൾ ഉള്ള ഭക്ഷണ സാധനമാണ് ഈ പയർ.
മുളപ്പിച്ച പയർ വർഗങ്ങളിൽ പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹനത്തേയും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കും.
പൊതുവെ തടി കുറയ്ക്കാൻ മുളപ്പിച്ച പയർ മുതൽ ഉലുവവരെയുള്ള ഈ സാധനങ്ങൾ ശീലമാക്കുന്നത് അടിപൊളിയാ..
ചെറുപയർ മുളപ്പിച്ചത് പൊതുവേ ആളുകൾ കഴിക്കാറുണ്ട്.
കറി വെയ്ക്കാനും ഉപയോഗിക്കാറുണ്ട്, മുളപ്പിച്ച് കഴിക്കുമ്പോൾ പരമാവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കും. ഇവയിൽ പ്രോട്ടീൻ കൂടുതലാണ്.
ഗോതമ്പ് മുളപ്പിച്ച് കഴിക്കുന്നത് കുറവാണ്. എന്നാൽ ഗോതമ്പ് മുളപ്പിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
വിറ്റാമിൻ സി, ബി, ഇ എന്നിവ ഇതിൽ ഉണ്ട്. ഗോതമ്പ് മുളപ്പിച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും.
ഉലുവ മുളപ്പിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നാൽ പലർക്കും ഇതിന്റെ രുചി പിടിക്കില്ല. എന്നാൽ നിങ്ങളുടെ ആരോഗ്യത്തിന് ഒട്ടേറ ഗുണങ്ങൾ ഉണ്ടാവും.
ഉലുവ മുളപ്പിച്ചതിൽ വിവിധ പോഷകങ്ങളുണ്ട്. ഇരുമ്പ്, നാരുകൾ, പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.
കടല മുളപ്പിച്ചു കഴിക്കുന്നതും ആരോഗ്യത്തിന് ഗുണകരമാണ്. കറുത്ത കടലയാണ് നല്ലത്. ഇതിൽ ആവശ്യമായ വിറ്റാമിനുകൾ ഉണ്ട്. അത് കൊണ്ട് നമ്മുടെ ശരീരത്തിന് ഗുണം ചെയ്യും.
ശരീരത്തിലെ സിങ്കിന്റെ കുറവ് പരിഹരിക്കാനും കടല മുളപ്പിച്ചതിന് കഴിയും. കൊളസ്ട്രോൾ നിയന്ത്രിക്കാനും മുളപ്പിച്ച കടല കഴിക്കുന്നതിലൂടെ കഴിയും. മലബന്ധം തടയാനും സഹായിക്കും.
മുതിര കഴിക്കുന്നത് വളരെ നല്ലതാണ്. മുളപ്പിച്ച് തന്നെ മുതിര കഴിക്കാം. ഈ നാല് പയർവർഗങ്ങൾ മുളപ്പിച്ച് കഴിക്കുന്നതിലൂടെ അമിതവണ്ണം ഉൾപ്പെടെ ഉള്ള പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.