പ്രകൃതിയുടെ മടിത്തട്ടിൽ നിന്നും ലഭിക്കുന്നതാണ് തേൻ
അതിനാൽ തന്നെ നിത്യജീവിതത്തിൽ തേൻ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു
ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ കാര്യമായ പങ്കുവഹിക്കുന്നു . പ്രമേഹമുള്ളവരുടെ രക്തത്തിലെ പഞ്ചസാരയുടെ (പ്ലാസ്മ ഗ്ലൂക്കോസ്) അളവ് കുറയ്ക്കാൻ തേൻ സഹായിക്കും.
സെൽ സിഗ്നൽ പാതകളെ തടസ്സപ്പെടുത്തി ക്യാൻസറിനെ ചെറുക്കാൻ തേൻ സഹായിക്കുമെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു.
തേനിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഹൃദയസ്തംഭനത്തിനുള്ള സാധ്യത കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ചുമ,പനി,ആസ്ത്മ എന്നിവ ചികിത്സിക്കാൻ നാടോടി-പരമ്പരാഗത ഡോക്ടർമാർ മരുന്നിൽ തേൻ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് തേൻ. അതിനാൽ ഇത് ദിവസവും കഴിക്കുന്നത് ജീവിതശൈലി രോഗങ്ങളിൽ നിന്നും രക്ഷനേടാൻ സഹായകരമാകും.
തേനിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ ദഹനം വർദ്ധിപ്പിക്കുകയും കാർബോഹൈഡ്രേറ്റ് പോലുള്ള പോഷകങ്ങൾ ആഗിരണം ചെയ്യുകയും ചെയ്യുന്നു.